ഇതാ മറ്റൊരു 'സിംബ'; ആനിമേഷന്‍ അല്ല ഒറിജിനല്‍; ക്യൂട്ടെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

ഇതാ മറ്റൊരു 'സിംബ'; ആനിമേഷന്‍ അല്ല ഒറിജിനല്‍; ക്യൂട്ടെന്ന് സോഷ്യല്‍ മീഡിയ
ഇതാ മറ്റൊരു 'സിംബ'; ആനിമേഷന്‍ അല്ല ഒറിജിനല്‍; ക്യൂട്ടെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)
Updated on: 
1 min read

മനുഷ്യന്‍ ലോക്ക്ഡൗണിലായതോടെ പുറത്തിറങ്ങി സൈ്വരവിഹാരം നടത്തുകയാണ് മറ്റ് ജീവി വര്‍ഗങ്ങള്‍. അവരുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ കൂടുതല്‍ പ്രചരിക്കുന്നുമുണ്ട്. അക്കൂട്ടത്തില്‍ ഇപ്പോള്‍ താരമായി മാറിയിരിക്കുന്നത് ഈ സിംഹക്കുട്ടിയാണ്. 

കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ താന്‍സാനിയയിലെ സെരെന്‍ഗറ്റി ദേശീയ പാര്‍ക്കില്‍ ജനിച്ച സിംഹക്കുട്ടിയാണ് ഇവന്‍. വെല്‍ക്കം ടു നാച്വര്‍ എന്ന അക്കൗണ്ടിലുള്ള ട്വിറ്റര്‍ പേജിലൂടെയാണ് സിംഹക്കുട്ടിയുടെ വീഡിയോ പ്രചരിച്ചത്. 

വീഡിയോയില്‍ രണ്ട് മൂന്ന് തവണയായി സിംഹക്കുട്ടി ഗര്‍ജിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഇതാണ് വീഡിയോയെ ശ്രദ്ധേയമാക്കുന്നത്. 

ഇത്തരമൊരു രംഗം പെട്ടെന്ന് ഓര്‍മയിലേക്കെത്തിക്കുന്നത് മറ്റൊരു സിംഹക്കുട്ടിയെയാണ്. ജോണ്‍ ഫേവ്‌റ്യു സംവിധാനം ചെയ്ത് 2019ല്‍ ഇറങ്ങിയ ആനിമേഷന്‍ സിനിമയായ 'ദി ലയണ്‍ കിങി'ലെ 'സിംബ'യെയാണ് വീഡിയോ ഓര്‍മിപ്പിക്കുന്നത്. ആ സിനിമയിലും സിംബ ഗര്‍ജിക്കാന്‍ ശ്രമം നടത്തുന്നത് കാണാം. 

എന്തായാലും വീഡിയോ വലിയ രതീയിലാണ് ശ്രദ്ധിക്കപ്പെട്ടത്. സിംബയോടാണ് പലരും വീഡിയോയിലെ സിംഹക്കുട്ടിയെ ഉപമിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER