വിവാഹം എന്നത് ഓരോ വ്യക്തിയുടേയും ജീവിതത്തിലെ വഴിത്തിരിവാണ്. ഇവിടെയിതാ ഒരു അമ്മ തന്റെ മകന് വേണ്ടി തയ്യാറാക്കിയ പലചരക്ക് സാധനത്തിന്റെ പട്ടിക ശ്രദ്ധേയമാകുകയാണ്. മകൻ വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി അമ്മ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കാൻ വേണ്ടി എടുത്ത സൂത്രപ്പണിയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്.
കടയിൽ സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ പലതരം പരിപ്പുകൾ എങ്ങനെ തിരിച്ചറിയും. അതിനുള്ള വഴിയാണ് ഈ അമ്മ കണ്ടെത്തിയിരിക്കുന്നത്. പരിപ്പുകളുടെ പലതരം സാമ്പിളുകൾ ചെറിയ കവറുകളിലാക്കി ഒരു ഡയറിയുടെ താളിൽ ഒട്ടിച്ചിരിക്കുന്നു. മാത്രമല്ല ഓരോന്നിനും താഴെ അവയുടെ പേരും എഴുതിയിട്ടുണ്ട്.
ദിപൻശു കബ്ര എന്ന ഐപിഎസ് ഓഫീസറാണ് ഈ ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'അടുത്ത് വിവാഹിതനാകാൻ പോകുന്ന മകന് വേണ്ടി ഒരു അമ്മ തയ്യാറാക്കിയത് ' എന്ന രസകരമായ ക്യാപ്ഷനും അദ്ദേഹം നൽകിയിട്ടുണ്ട്.
ധാരാളം പേർ പോസ്റ്റിന് കമന്റുകളുമായി എത്തിയിട്ടുണ്ട്. നല്ല പരിശീലനമെന്നാണ് മിക്കവരുടെയും കമന്റ്. ലിംഗഭേദമില്ലാതെ എല്ലാവർക്കും പറ്റിയ പാഠമെന്നും ചിലർ വിശേഷിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates