

സിനിമാ സ്വപ്‌നവുമായി നടന്ന സഹോദരനെ രണ്ടുവര്‍ഷമായി കാണാനില്ലാതെ അന്വേഷണത്തിലാണ് കണ്ണൂരിലെ സഹോദരിമാര്‍. കണ്ണൂര്‍ പാമ്പുരുത്തി സ്വദേശി നൗഷാദിനെയാണ് രണ്ടു വര്‍ഷമായി കാണാനില്ലാത്തത്. പൊലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. നൗഷാദുമായി ബന്ധപ്പെട്ട ഒരു വിവരവും കുടുംബത്തിന് ലഭിച്ചിട്ടില്ല. സൈബര്‍ സെല്‍ അടക്കമുള്ള പൊലീസ് സംവിധാനം ,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എല്ലാവഴിക്കുമുള്ള പരിശ്രമങ്ങള്‍ തുടരുന്നു.സിനിമാ സ്വപ്‌നവുമായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക് അലഞ്ഞ നൗഷാദിനെ കണ്ടെത്താന്‍ സഹായിക്കണം എന്ന അഭ്യര്‍ത്ഥനയുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണനും രംഗത്ത് വന്നിരിക്കുകയാണ്.
'ഏതെങ്കിലും കടത്തിണ്ണയില്‍, ആശുപത്രിയില്‍, മനോരോഗ കേന്ദ്രത്തില്‍, അനാഥാലയത്തില്‍...ഭിന്ന ശേഷിക്കാരി ആയ സഹോദരി ഉള്‍പ്പെടെ നാലു പെങ്ങന്മാര്‍ ഇനി നോക്കാന്‍ ഇടം ബാക്കിയില്ല.സൈബര്‍ സെല്‍ അടക്കമുള്ള പോലീസ് സംവിധാനം ,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എല്ലാവഴിക്കുമുള്ള പരിശ്രമങ്ങള്‍ തുടരുന്നു...അനാഥ അഗതി മന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ലൈബ്രറികള്‍, എല്ലായിടത്തും കയറിയിറങ്ങി. കാണ്മാനില്ല പോസ്റ്റര്‍ അടിച്ചു ഓട്ടോറിക്ഷ സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഒട്ടിച്ചു.വിവരമില്ല.നിങ്ങളില്‍ ആരുടെ എങ്കിലും കണ്മുന്നില്‍ ഇപ്പോള്‍ അവന്‍ ഉണ്ടാകാം..ഒന്ന് സഹായിക്കാമോ?-സ്പീക്കര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കുവച്ച പോസ്റ്റ് ഇങ്ങനെ:
നൗഷാദിനെ കണ്ടെത്താന്‍ ഒന്ന് സഹായിക്കാമോ.
കണ്ണൂര്‍ പാമ്പുരുത്തി സ്വദേശിയാണ്.
സ്‌കൂള്‍ പഠന കാലത്ത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കഥാ രചനയില്‍ ഒന്നാം സമ്മാനം നേടിയ ഈ പ്രതിഭ ആരോടും പറയാതെ പോയതാണ് .രണ്ടു വര്‍ഷമായി.ഇപ്പോള്‍ 45 വയസ്സുണ്ട്. സിനിമ ആയിരുന്നു അവന്റെ സ്വപ്നം. തിരക്കഥ എഴുതാനായി സിനിമ എടുക്കുന്നിടങ്ങളില്‍ അലഞ്ഞു നടക്കും. വല്ലപ്പോഴും മാത്രം വീട്ടില്‍ വിളിക്കും. സിനിമയാണ് അവന്റെ ജീവിതം എന്നറിയുന്ന സഹോദരിമാര്‍ വിളിച്ചു ശല്യപ്പെടുത്താറുമില്ല.
അവസാനമായി വിളിച്ചിട്ടിപ്പോള്‍ രണ്ട് കൊല്ലമായി. അവന്‍ പോകാന്‍ ഇടയുള്ളിടത്തൊക്കെ നോക്കി. കൂട്ടുകാരെ കണ്ടു. ആര്‍ക്കും വിവരമില്ല. കണ്ണൂര്‍ മയ്യില്‍ പോലീസില്‍ പരാതി കൊടുത്തിട്ടുണ്ട്. അവരും അന്വേഷിക്കുന്നുവെങ്കിലും ഇത് വരെ നൗഷാദിനെ പറ്റി വിവരം ഇല്ല.
ഏതെങ്കിലും കടത്തിണ്ണയില്‍, ആശുപത്രിയില്‍, മനോരോഗ കേന്ദ്രത്തില്‍, അനാഥാലയത്തില്‍...ഭിന്ന ശേഷിക്കാരി ആയ സഹോദരി ഉള്‍പ്പെടെ നാലു പെങ്ങന്മാര്‍ ഇനി നോക്കാന്‍ ഇടം ബാക്കിയില്ല.
സൈബര്‍ സെല്‍ അടക്കമുള്ള പോലീസ് സംവിധാനം ,തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് എല്ലാവഴിക്കുമുള്ള പരിശ്രമങ്ങള്‍ തുടരുന്നു..
അനാഥ അഗതി മന്ദിരങ്ങള്‍, ആരാധനാലയങ്ങള്‍, മെഡിക്കല്‍ കോളേജുകള്‍, ലൈബ്രറികള്‍, എല്ലായിടത്തും കയറിയിറങ്ങി. കാണ്മാനില്ല പോസ്റ്റര്‍ അടിച്ചു ഓട്ടോറിക്ഷ സ്റ്റാന്‍ഡ്, റെയില്‍വേ സ്‌റ്റേഷന്‍, ബസ് സ്‌റ്റേഷന്‍ എന്നിവിടങ്ങളില്‍ ഒട്ടിച്ചു.വിവരമില്ല.നിങ്ങളില്‍ ആരുടെ എങ്കിലും കണ്മുന്നില്‍ ഇപ്പോള്‍ അവന്‍ ഉണ്ടാകാം..ഒന്ന് സഹായിക്കാമോ?
എന്ത് അവസ്ഥയില്‍ ആണെങ്കിലും സഹോദരിമാര്‍ക്ക് അവനെ വേണം. ഇനി കൈകൂപ്പാന്‍ ബാക്കിയുള്ളത് നിങ്ങള്‍ക്ക് മുന്നില്‍ മാത്രമാണ്.
എന്തെങ്കിലും വിവരം കിട്ടുകയാണെങ്കില്‍ അറിയിക്കുക
0460 2274000 മയ്യില്‍ പോലീസ് സ്‌റ്റേഷന്‍
9150467174,9567205371 കുടുംബാംഗങ്ങള്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates