ഈ വീഡിയോ കണ്ടാല്‍ ഉറങ്ങാനൊന്ന് മടിക്കും

ഈ വീഡിയോ കണ്ടാല്‍ ഉറങ്ങാനൊന്ന് മടിക്കും
Updated on
1 min read

ലോകത്ത് രണ്ട് തരം പാമ്പുകളാണുള്ളതെന്നാണ് വെപ്പ്. ഒന്ന് സാധാരണ പാമ്പും. രണ്ടാമത്തേത് കിംഗ് കോബ്രയും. ഡെറിക് ഇഫാന്‍ എന്ന മലേഷ്യക്കാരന്‍ ഈ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചതോടെ ഇക്കാര്യം ഒന്നുകൂടെ ഉറപ്പായി.

വീടിന്റെ ജനവാതില്‍ വഴി അകത്തു കയറാന്‍ ശ്രമിക്കുന്ന ഭീമന്‍ കിംഗ് കോബ്രയാണ് വീഡിയോയില്‍. ജൂണ്‍ 18നു മലേഷ്യയിലെ ബാട്ടു പഹട്ടിലാണ് പാമ്പിനെ കണ്ടത്. പുറത്ത് എന്തോ ശബ്ദം കേട്ട് വന്നു നോക്കിയ ഇഫാന്‍ പാമ്പിനെ കണ്ടു അന്തംവിട്ടുവെന്നാണ് പോസ്റ്റില്‍ പറയുന്നത്.

വീഡിയോ ഫെയ്‌സ്ബുക്കിലിട്ടതോടെ 42,000 തവണയാണ് ഇതു ഷെയര്‍ ചെയ്തിട്ടുള്ളത്. ഏകദേശം നാല്‍പ്പത് ലക്ഷം ആളുകള്‍ രണ്ടു ദിവസം കൊണ്ട് ഈ വിഡിയോ കണ്ടു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേവനക്കാര്‍ പാമ്പിനെ പിടിച്ചു കൊണ്ടുപോയെങ്കിലും കുറച്ചു ദിവസത്തേക്ക് ഉറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ലെന്നാണ് ഇഫാന്‍ പോസ്റ്റില്‍ പറയുന്നുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com