എടിഎമ്മിനുള്ളില്‍ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; കൂറ്റന്‍ പാമ്പിനെ കണ്ട് ഭയപ്പെട്ട് പണം പിന്‍വലിക്കാനെത്തിയവര്‍ (വീഡിയോ)

എടിഎമ്മിനുള്ളില്‍ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; കൂറ്റന്‍ പാമ്പിനെ കണ്ട് ഭയപ്പെട്ട് പണം പിന്‍വലിക്കാനെത്തിയവര്‍ 
എടിഎമ്മിനുള്ളില്‍ ഉഗ്ര വിഷമുള്ള മൂര്‍ഖന്‍; കൂറ്റന്‍ പാമ്പിനെ കണ്ട് ഭയപ്പെട്ട് പണം പിന്‍വലിക്കാനെത്തിയവര്‍ (വീഡിയോ)
Updated on
1 min read

ലഖ്‌നൗ: എടിഎമ്മില്‍ നിന്ന് എന്ത് വിശ്വസിച്ച് പണം പിന്‍വലിക്കുമെന്ന് ചോദിക്കേണ്ടി വരും ഈ ദൃശ്യങ്ങള്‍ കാണുമ്പോള്‍. പണം പിന്‍വലിക്കാനെത്തിവരെ സ്തബധരാക്കി എടിഎം മെഷീനുള്ള മുറിയില്‍ ഉഗ്ര വിഷമുള്ള കൂറ്റന്‍ മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റി. പാമ്പ് മെഷീനുള്ളിലേക്ക് കയറിപ്പോകുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. 

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള ഐസിഐസിഐ ബാങ്കിന്റെ എടിഎമ്മിലാണ് ഉഗ്ര വിഷമുള്ള മൂര്‍ഖന്‍ പാമ്പ് കയറിപ്പറ്റിയത്. ഗാസിയാബാദിലെ ഗോവിന്ദപുരത്ത് ജെ ബ്ലോക്ക് മാര്‍ക്കറ്റിന് സമീപമുള്ള ഐസിഐസിഐയുടെ എടിഎമ്മിലാണ് പണമെടുക്കാന്‍ എത്തിയവര്‍ നോക്കി നില്‍ക്കെ മെഷീനുള്ളിലേക്ക് പാമ്പ് കയറി പോയത്. 

പാമ്പ് എടിഎമ്മിന് അകത്ത് കയറിയതോടെ പുറത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ വാതിലടച്ചു. ഇതോടെ പുറത്ത് കടക്കാന്‍ സാധിക്കാതിരുന്ന പാമ്പ് എടിഎം മെഷീനിലേക്ക് കയറി പോകുന്നത് ദൃശ്യങ്ങളില്‍ കാണാം. പുറത്ത് പണം എടുക്കാന്‍ വന്നവരേയും വീഡിയോയില്‍ കാണാം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com