എന്റെ വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പും വന്നട്ടില്ല: വാര്‍ത്ത നിഷേധിച്ച് ബാബു ആന്റണി

അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തന്റെ വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പും ഒഴുകിയെത്തിയിട്ടില്ലെന്ന് നടന്‍ ബാബു ആന്റണി.
എന്റെ വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പും വന്നട്ടില്ല: വാര്‍ത്ത നിഷേധിച്ച് ബാബു ആന്റണി
Updated on
1 min read

അമേരിക്കയിലെ ഹൂസ്റ്റണിലുണ്ടായ വെള്ളപ്പൊക്കത്തില്‍ തന്റെ വീട്ടില്‍ ചീങ്കണ്ണിയും പെരുമ്പാമ്പും ഒഴുകിയെത്തിയിട്ടില്ലെന്ന് നടന്‍ ബാബു ആന്റണി. ബാബു ആന്റണിയും കുടുംബവവും ഹുസ്റ്റണിലാണ് കഴിയുന്നത്. ചീങ്കണ്ണിയും പാമ്പുമൊക്കെ എത്തിയെന്ന വാര്‍ത്തകേട്ട് നാട്ടില്‍നിന്നും നിരവധിപേരാണ് വിളിച്ചത്. താനും കുടുംബവും സുരക്ഷിതരാണ്. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ബാബു ആന്റണി പറഞ്ഞു.

ബാബു ആന്റണിയുടെ സഹോദരനും ചലചിത്ര നടനും നിര്‍മാതാവുമായ തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് തെറ്റിദ്ധാരണ പരത്തിയത്. തമ്പി ആന്റണിയും കുടുംബസമേതം അമേരിക്കയിലാണ് താമസം. ഹൂസ്റ്റണില്‍ തന്റെ സഹോദരന്‍ ബാബുവിന്റെ കുടുംബം വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് മാറിയെന്ന് കാണിച്ചാണ് തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനോടൊപ്പമുള്ള ഫോട്ടോയില്‍ പെരുമ്പാമ്പും ചീങ്കണ്ണിയുമെല്ലാമുണ്ടായിരുന്നു. തുടര്‍ന്ന് ആന്റണിയുടെ വീട്ടിലാണ് ചീങ്കണ്ണിയും പെരുമ്പാമ്പും കയറിയതെന്ന് തെറ്റിദ്ധരിച്ച് വാര്‍ത്തകള്‍ പരന്നത്.

ഇതേത്തുടര്‍ന്നുണ്ടായ ഫോണ്‍കോളുകള്‍ക്ക് മറുപടിയായാണ് ബാബു ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നത്. എന്റെ വീടിന്റെ വാര്‍ത്ത കണ്ട് പലരും വിളിച്ചു. എന്റെ വീട്ടിലല്ല ആ സംഭവം. ഒന്നരമൈല്‍ മാറിയുള്ള വീട്ടിലാണ്. പക്ഷെ ഇപ്പോള്‍ അതൊന്നുമല്ല പ്രധാനപ്പെട്ട കാര്യം, ഞാനും എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം സുരക്ഷിതരാണെന്നും ദൈവം അനുഗ്രഹിക്കട്ടെ'യെന്നും പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് ബാബു ആന്റണി അവസാനിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ഒരാഴ്ചയോളമായി ഹൂസ്റ്റണിലും സമീപപ്രദേശത്തും വെള്ളപ്പൊക്കം രൂക്ഷമാണ്. ഹാര്‍വി ചുഴലിയെതുടര്‍ന്നുള്ള ശക്തമായ മഴയെ തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com