ഒരു രൂപയ്ക്ക് ഇഡലി വില്‍ക്കുന്ന എണ്‍പതുകാരു കമലത്താള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ സുപരിചിതയാണ്. ഇവരെക്കുറിച്ച് ഒരു ദേശീയമാധ്യമത്തില്‍ വന്ന ആര്‍ട്ടിക്കിള്‍ പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന കമലത്താളിന്റെ ജീവിതകഥ കണ്ട് ഇവരെ സഹായിക്കാന്‍ നിരവധി പ്രമുഖരാണ് രംഗത്തെത്തുന്നത്.
ഇവരെക്കുറിച്ച് ഈ മാസം ആദ്യം ഇറങ്ങിയ വീഡിയോ മഹീന്ദ്ര ഗ്രൂപ്പ് മേധാവി ആനന്ദ് മഹീന്ദ്ര അടക്കമുള്ളവര്‍ ഷെയര്‍ ചെയ്തിരുന്നു. എണ്‍പതു വയസുകാരിയായ കെ കമലാതളിന്റെ ഇഡലി ബിസിനസില്‍ ഇന്‍വെസ്റ്റ് ചെയ്യണമെന്നാണ് ആനന്ദ് മഹിന്ദ്ര ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നത്. കമലത്താളിന്റെ കഥ ട്വീറ്റ് ചെയ്താണ് അവരുടെ ബിസിനസില്‍ നിക്ഷേപിക്കാനുള്ള ആഗ്രഹവും ആനന്ദ് മഹിന്ദ്ര വ്യക്തമാക്കിയത്.
അവര്‍ ഇപ്പോഴും ഉപയോഗിക്കുന്നത് വിറകടുപ്പാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരെ ഒരു എല്‍പിജി സ്റ്റൗ വാങ്ങി അവരുടെ ബിസിനസില്‍ സഹായിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞിരുന്നു. കമലത്താളിന്റെ ഉത്സാഹത്തെയും പ്രതിബദ്ധതയെയും സല്യൂട്ട് ചെയ്യുന്നെന്നും അവര്‍ക്ക് എല്‍പിജി കണക്ഷന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ട്വിറ്ററില്‍ കുറിച്ചു. ഇവര്‍ക്ക് ബിപിസിഎല്‍ കോയമ്പത്തൂര്‍ ഭാരത് ഗ്യാസ് കണക്ഷന്‍ നല്‍കിയിട്ടുണ്ട്.
പരമ്പരാഗതമായ രീതിയില്‍ ആട്ടുകല്ലില്‍ മാവരച്ചാണ് കമലത്താള്‍ ഇഡലിയുണ്ടാക്കുന്നത്. ദിവസവും 1000 ഇഡലിയോളം ഇവര്‍ ഉണ്ടാക്കി നല്‍കുന്നു. സ്വന്തം വീട്ടില്‍ പാകം ചെയ്ത് അവിടെ വെച്ച് തന്നെയാണ് ഇവര്‍ ആളുകള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്നത്. പലരും കമലത്താളിനോട് ഇഡലിക്ക് വില കൂട്ടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഇത് ലാഭത്തിന് വേണ്ടി ചെയ്യുന്നതല്ല, മറിച്ച് ഇവിടുത്തെ ഗ്രാമീണരെ സഹായിക്കാന്‍ വേണ്ടിയാണ് എന്നായിരുന്നു കമലത്താളിന്റെ മറുപടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates