കക്ഷി അൽപ്പം 'പരിഷ്കാരി'യാണ്; മരത്തിൽ മാത്രമല്ല പിടി, കോൺക്രീറ്റിലുമുണ്ട് (വീഡിയോ)

കക്ഷി അൽപ്പം പരിഷ്കാരിയാണ്; മരത്തിൽ മാത്രമല്ല പിടി, കോൺക്രീറ്റിലുമുണ്ട് (വീഡിയോ)
കക്ഷി അൽപ്പം 'പരിഷ്കാരി'യാണ്; മരത്തിൽ മാത്രമല്ല പിടി, കോൺക്രീറ്റിലുമുണ്ട് (വീഡിയോ)
Updated on: 
1 min read

മരംകൊത്തി മറ്റ് പ്രതലങ്ങളിൽ കൊത്തി കൂടുണ്ടാക്കാൻ ശ്രമിക്കുന്നത് വളരെ വളരെ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ അത്തരമൊരു വീഡിയോ ശ്രദ്ധേയമാകുകയാണ്.

ഐഎഫ്എസ് ഉദ്യോ​ഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ പങ്കിട്ടത്. വീഡിയോയിലുള്ള മരംകൊത്തി കോൺ​ക്രീറ്റ് പ്രതലത്തിലാണ് കൊത്തി കൂടുണ്ടാക്കാനുള്ള ശ്രമം നടത്തുന്നത്. ശ്രദ്ധേയമായ കുറിപ്പോടെയാണ് സുശാന്ത വീഡിയോ പങ്കിട്ടത്.

'ന​ഗരവത്കരിക്കപ്പെട്ട മരംകൊത്തി... ഒരു കോൺക്രീറ്റ് ഭിത്തിയിൽ കൂടുണ്ടാക്കുന്നത് അതിന്റെ ബലക്കുറവിനെ കാണിക്കുന്നു. മരംകൊത്തിയുടെ കൊക്കിന് ഇത്ര ശക്തിയുണ്ടെന്ന് ഒരിക്കലും മനസിലായില്ല'- സുശാന്ത വീഡിയോക്കൊപ്പം കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER