കൂറ്റന്‍ തിരമാല യുവാവിനെ വിഴുങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)

കടല്‍ത്തീരത്ത് നില്‍ക്കുന്ന യുവാവിനെ കുറ്റന്‍ തിരമാല വിഴുങ്ങുന്ന നടുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്
കൂറ്റന്‍ തിരമാല യുവാവിനെ വിഴുങ്ങുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ( വീഡിയോ)
Updated on
1 min read

കാലിഫോര്‍ണിയ: കടല്‍ത്തീരത്ത് നില്‍ക്കുന്ന യുവാവിനെ കൂറ്റന്‍ തിരമാല വിഴുങ്ങുന്ന നടുങ്ങുന്ന ദൃശ്യങ്ങള്‍ പുറത്ത്. കടല്‍ത്തീരത്തുളള പാറക്കെട്ടില്‍ നില്‍ക്കുന്ന യുവാവിനെ ഒന്നാകെ തിരമാല വിഴുങ്ങുന്ന ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്. യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി.

അമേരിക്ക കാലിഫോര്‍ണയിയിലെ സാന്റാക്രൂസ് കൗണ്ടിയിലാണ് സംഭവം. അവിടത്തെ ബോണി ഡ്യൂണ്‍ ബീച്ചിലെ പാറക്കെട്ടില്‍ നില്‍ക്കുന്ന യുവാവാണ് അപകടത്തില്‍പ്പെട്ടത്. കുറച്ചു സെക്കന്‍ഡുകള്‍ മാത്രമുളള വീഡിയോയില്‍ യുവാവിനെ തിരമാല വിഴുങ്ങുന്നത് കാണാം. തിരമാലയില്‍ അകപ്പെട്ട യുവാവ് പാറക്കെട്ടില്‍ ഇടിച്ച് താഴെയ്ക്ക് വീഴുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

തീരത്ത് ശക്തമായ തിരമാലയ്ക്കുളള സാധ്യത ഉളളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈസമയത്താണ് 20കാരന്‍ അപകടത്തില്‍പ്പെട്ടത്. യുവാവ് പൂര്‍ണ ആരോഗ്യവാനാണെന്ന് കാലിഫോര്‍ണിയ സ്‌റ്റേറ്റ് പാര്‍ക്ക്‌സ് റേഞ്ചേഴ്‌സ് അറിയിച്ചു. സാന്റാക്രൂസ് കൗണ്ടിയാണ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com