കൂറ്റന്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം ; അത്ഭുതസ്തബ്ധരായി കാണികള്‍ ; സര്‍ക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം (വീഡിയോ)

സര്‍ക്കസ് കമ്പനിയിലെ ട്രെയിനറെയാണ് പാമ്പ് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നത്
കൂറ്റന്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം ; അത്ഭുതസ്തബ്ധരായി കാണികള്‍ ; സര്‍ക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം (വീഡിയോ)
Updated on: 
1 min read

മോസ്‌കോ : കാണികള്‍ക്ക് മുന്നില്‍ പെരുമ്പാമ്പിനെ കഴുത്തിലിട്ട് പ്രകടനം കാഴ്ചവെച്ച സര്‍ക്കസ് അഭ്യാസിക്ക് ദാരുണാന്ത്യം. റഷ്യയിലെ ഒരു സര്‍ക്കസ് കമ്പനിയിലെ ട്രെയിനറെയാണ് പാമ്പ് കഴുത്തുമുറുക്കി ശ്വാസം മുട്ടിച്ച് കൊന്നത്. നൂറോളം കാണികള്‍ക്ക് മുന്നില്‍ പ്രകടനം നടത്തുന്നതിനിടെയായിരുന്നു സംഭവം. 

വലിയ ഒരു പെരുമ്പാമ്പിനെയും കൊണ്ടാണ് ഇയാള്‍ റിംഗിലേക്ക് കയറിയത്. സ്റ്റേജില്‍ നീണ്ടുനിവര്‍ന്ന് കിടന്ന പാമ്പിനെ ഇയാള്‍ കഴുത്തിലിടുന്നു. പൊടുന്നനെ പാമ്പ് കഴുത്തില്‍ ചുറ്റി വരിഞ്ഞു മുറുക്കി. കാണികള്‍ അല്‍ഭുത സ്തബ്ധരായി നോക്കിയിരിക്കെ ഇയാള്‍ കാണികളുടെ മുന്നിലേക്ക് വീഴുകയായിരുന്നു. 

എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും മനസിലായില്ല. വീഴ്ച അഭ്യാസത്തിന്റെ ഭാഗമാണെന്നാണ് ഏവരും കരുതിയത്. എന്നാല്‍ അല്‍പ്പസമയത്തിനകം അഭ്യാസിയുടെ ചലനം നിലച്ചതോടെ കാണികള്‍ ഭയചകിതരമായി ബഹളംവെച്ചു. അപ്പോഴാണ് സര്‍ക്കസിലെ മറ്റുള്ളവര്‍ പാമ്പിനെ ഇയാളുടെ കഴുത്തില്‍ നിന്ന് എടുത്തത്. എന്നാല്‍ അപ്പോഴേക്കും ഇയാള്‍ മരിച്ചു.

താഴെവീണശേഷം കൈകൊണ്ട് ആംഗ്യം കാണിച്ചെങ്കിലും അത് രക്ഷിക്കാനുള്ള വിളിയാണെന്ന് കാണികള്‍ക്ക് മനസിലായില്ല. സമയത്ത് സഹായത്തിന് ആരെങ്കിലും എത്തിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER