ചൊവ്വാഗ്രഹത്തില്‍ സൂക്ഷ്മരൂപത്തിലെങ്കിലും ജീവന്‍ നിലനിന്നിരുന്നു എന്നതിന് തെളിവ് കണ്ടെത്തി ശാസ്ത്രജ്ഞര്‍. ചൊവ്വയിലെ ഉല്‍ക്കാശിലയില്‍ വ്യത്യസ്ത തരം സൂക്ഷ്മകോശ ജീവികള്‍ നിലനിന്നിരുന്നു എന്നാണ് കണ്ടെത്തല്‍.
1977-78 കാലഘട്ടത്തില്‍ ജാപ്പനീസ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോളാര്‍ റിസേര്‍ച്ച് നടത്തിയ ദൗത്യത്തില്‍ അന്റാര്‍ട്ടിക്കയിലെ അലന്‍ മലകളില്‍ എഎല്‍എച്ച്-77005 (ALH-77005) എന്ന ഉല്‍ക്ക കണ്ടെത്തിയിരുന്നു. ചൊവ്വയില്‍ നിന്ന് എത്തിയതാണ് ഈ ഉല്‍ക്ക എന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്.ഹംഗേറിയന്‍ അക്കാഡമി ഓഫ് സയന്‍സസിലെ (എച്ച്എഎസ്) ശാസ്ത്രജ്ഞര്‍ ഉല്‍ക്കാശാലയില്‍ ജൈവ ഘടകം കണ്ടെത്തി. ഇതില്‍ പല തരത്തിലുള്ള സൂക്ഷ്മകോശ ജീവികളെയാണ് ശാസ്ത്ര സംഘം കണ്ടെത്തിയത്.
ഗ്രഹങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്നവര്‍ക്കും ഭൂമി, പരിസ്ഥിതി ശാസ്ത്രം, ജാവശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കും ഈ കണ്ടെത്തല്‍ പ്രയോജനകരമായിരിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ഉല്‍ക്കാശിലകളെക്കുറിച്ചുള്ള നിരൂപണങ്ങള്‍ക്ക് മാറ്റം വരുത്താന്‍ ഈ കണ്ടെത്തല്‍ ഭാവിയില്‍ ഗുണകരമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates