തെറ്റ് ഏറ്റുപറഞ്ഞ് വരന്റെ കാലുപിടിച്ച് മുൻകാമുകി ; വിവാഹവേദിയിൽ നാടകീയ രം​ഗങ്ങൾ, രോഷത്തോടെ വധു ( വീഡിയോ)

പൂർവ കാമുകന്റെ കല്ല്യാണത്തിനെത്തി തന്നെ സ്വീകരിക്കണമെന്ന് കരഞ്ഞ് ആവശ്യപ്പെടുകയാണ് യുവതി
തെറ്റ് ഏറ്റുപറഞ്ഞ് വരന്റെ കാലുപിടിച്ച് മുൻകാമുകി ; വിവാഹവേദിയിൽ നാടകീയ രം​ഗങ്ങൾ, രോഷത്തോടെ വധു ( വീഡിയോ)
Updated on
1 min read

ബീജിങ് : വിവാഹദിവസം പൂർവ കാമുകി എത്തുന്നതും വരനെതിരെ പ്രതിഷേധമുയർത്തുന്നതും നാം ഏറെ കേട്ടിട്ടുണ്ട്. എന്നാൽ വരന്റെ വിവാഹദിനത്തിൽ നവവധുവിന്റെ വേഷത്തിൽ തന്നെ പൂർവ കാമുകി എത്തുകയും വിവാഹവേദിയിൽ വരന്റെ കാലുപിടിച്ച് നാടകീയ രം​ഗങ്ങൾ സൃഷ്ടിക്കുകയും ചെയ്താലോ. അത്തരമൊരു സംഭവം ഇപ്പോൾ രാജ്യാന്തര മാധ്യമങ്ങളിൽ വൻ വാർത്തയാണ്. 

ചൈനയിൽ നിന്നുള്ള വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. പൂർവ കാമുകന്റെ കല്ല്യാണത്തിനെത്തി തന്നെ സ്വീകരിക്കണമെന്ന് കരഞ്ഞ് ആവശ്യപ്പെടുകയാണ് യുവതി. എല്ലാം തന്റെ തെറ്റാണെന്നു പറഞ്ഞു വരന്റെ കൈപിടിക്കുകയും കാലിൽ വീണ് മാപ്പ് ചോദിക്കുകയും ചെയ്തു കാമുകി. അവഗണിക്കാൻ വരൻ ശ്രമിക്കുന്നുണ്ടെങ്കിലും കാമുകി പിൻമാറാൻ തയാറായില്ല.  

കാമുകി വീണ്ടും വരനെ പിടിച്ചു വലിക്കാനും കരയാനും തുടങ്ങിയതോടെ വധു അസ്വസ്ഥയായി. തുടർന്ന്  രോഷത്തോടെ വേദിയിൽ നിന്നും ഇറങ്ങിപ്പോയി.  വധുവിന് പിന്നാലെ വരൻ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. ഒരു ബ്ലോഗറാണ് 30 സെക്കന്റു ദൈര്‍ഘ്യമുള്ള ഈ വിഡിയോ പങ്കുവച്ചത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com