മുംബൈ: വീടിന്റെ വരാന്തയില്‍ കിടന്നിരുന്ന നായയെ പിടികൂടി പുളളിപ്പുലി. ഏറെ നേരെ കടിച്ചുപിടിച്ചെങ്കിലും പുലിയുടെ പിടിയില്‍ നിന്ന് നായ രക്ഷപ്പെട്ടു. ജീവന്‍ തിരിച്ചുകിട്ടിയ നായ ഓടി രക്ഷപ്പെടാതെ, പുലിയെ പിന്തുടരുന്ന കൗതുകപ്പെടുത്തുന്ന വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.
സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മുംബൈയിലെ തിരക്കേറിയ സ്ഥലമായ അന്ദേരിയില്‍ രാത്രിയിലാണ് സംഭവം. മുറ്റത്ത് കിടക്കുകയാണ് നായ. ഈസമയത്ത് കുതിച്ചെത്തുന്ന പുലി നായയെ പിടികൂടുന്നതാണ് ദൃശ്യങ്ങളില്‍ ഉളളത്.
നായയെ കടിച്ചെടുത്ത് വെളിയിലേക്ക് ഇറങ്ങുന്ന പുലി, കുറച്ചുനേരം മുറ്റത്ത് ഇതിനെയും കടിച്ചുപിടിച്ച് കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.ഈസമയം നായ അനങ്ങാതെ കിടക്കുകയാണ്. അതിനിടെ ശബ്ദം കേട്ട് തിരിഞ്ഞുനോക്കുന്ന പുലി, അപായ സൂചന മണത്ത് നായയെ ഉപേക്ഷിച്ച് ഓടിപ്പോകുന്നു. ജീവന്‍ തിരിച്ചുകിട്ടിയ നായ ഓടി രക്ഷപ്പെടുമെന്നാണ് എല്ലാവരും കരുതുന്നതെങ്കില്‍ തെറ്റി. പുലിയുടെ പിന്നാലെ നായ പായുന്ന ഭാഗത്താണ് വീഡിയോ അവസാനിക്കുന്നത്.
Leopard living with humans is its desperate survival tactics. Most secretive, it will see u before u spot it. With abt 100 items on its menu, it can survive in cities. This dog in SEEPZS at east Andheri was lucky & brave, even chasing the predator from the jaws of death
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates