ഏകദേശം 60വയസ്സിനോടുക്കുന്നതുവരെ ആഴ്ചയില്‍ ആറ് ദിവസവും ജോലി ചെയ്യുന്നവരാണ് ഭൂരിഭാഗം ആളുകളും. തോഴിലിടങ്ങളിലെ പ്രവര്‍ത്തി സമയത്തിന് അനുസൃതമായി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ തുടര്‍ച്ചയായി കര്‍മ്മനിരതരായി പ്രവര്‍ത്തിക്കുകയും ചെയ്യും. എന്നാല്‍ 40വയസ്സിനുശേഷം ജോലിസമയം കുറച്ചുകൊണ്ടുവരണമെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍. നാല്‍പതിന് ശേഷം ജോലിസമയം കുറയ്ക്കുന്നവരുടെ ഉത്പാദനക്ഷമത കൂടുമെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
40ത് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ധാരണാശക്തി കൂടുതലായിരിക്കുമെന്നും അതുകൊണ്ടുതന്നെ ആഴ്ചയില്‍ മൂന്ന് ദിവസം പ്രവര്‍ത്തിക്കുന്ന അവര്‍ക്ക് കൂടുതല്‍ ഉത്പാദനക്ഷമത ഉണ്ടാകുമെന്നും പഠനത്തില്‍ പറയുന്നു. കൂടുതല്‍ സമയം ജോലിചെയ്യുന്നത് കൂടുതല്‍ ഫലമുണ്ടാക്കുമെന്ന ധാരണ തെറ്റാണെന്നും ഇത് തലച്ചോറിനെ ദോഷകരമായി ബാധിക്കാനാണ് സാധ്യതയെന്നും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ക്ഷീണവും സമ്മര്‍ദ്ദവും ഉത്പാദനക്ഷമതയെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണെന്നും നാല്പതിലേക്ക് കടക്കുന്നവര്‍ ഇത്തരം അവസ്ഥകള്‍ ഒഴിവാക്കി സ്വസ്ഥരായിരിക്കുന്നതാണ് തൊഴില്‍പരമായും വ്യക്തിജീവിതത്തിലും ഗുണകരമെന്നും ഗവേഷകര്‍ പറയുന്നു.
മെല്‍ബണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. പഠനത്തില്‍ പങ്കെടുത്തവരുടെ കരിയര്‍, കുടുംബം, സാമ്പത്തിക സ്ഥിതി, വ്യക്തിത്വം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ചായിരുന്നു ഗവേഷണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates