പശുക്കളോട് കൂട്ടുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കുട്ടിയാന; രസകമായ വിഡിയോ 

നിലത്തു കിടന്നു വരെ പശുക്കളോടു കൂട്ടുകൂടാൻ കുട്ടിയാന ശ്രമിക്കുന്നത് വിഡിയോയിൽ കാണാം
പശുക്കളോട് കൂട്ടുകൂടാൻ പഠിച്ച പണി പതിനെട്ടും പയറ്റി കുട്ടിയാന; രസകമായ വിഡിയോ 
Updated on: 
1 min read

കന്നാലിക്കൂട്ടത്തോട് ചങ്ങാത്തം കൂടാൻ ശ്രമിക്കുന്ന കുട്ടിയാനയുടെ രസകരമായ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വേലിക്കെട്ടിനു മറുവശത്തു നിൽക്കുന്ന പശുക്കളുടെ ശ്രദ്ധയാകർഷിക്കാൻ കിണഞ്ഞു പരിശ്രമിക്കുന്ന കുട്ടിയാനയെ വിഡിയോയിൽ കാണാം.  ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് രസകമായ ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.

കന്നാലിക്കൂട്ടത്തിന് അരികിലെത്തിയ ആന പിൻകാലുകൾ മടക്കി തുമ്പിക്കൈ ഉയർത്തിയും വട്ടം കറങ്ങിയുമൊക്കെ പശുക്കളുടെ ശ്രദ്ദനേടിയെടുത്തു. നിലത്തു കിടന്നു വരെ പശുക്കളോടു കൂട്ടുകൂടാൻ കുട്ടിയാന ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.‌ കുട്ടിയാനയുടെ പ്രകടനം കണ്ട് കൗതുകത്തോടെ നോക്കി നിൽക്കുകയാണ് പശുക്കൾ. കുറച്ചു മാറി മറ്റ് മുതിർന്ന ആനകളും കുട്ടിയാനയുടെ ചെയ്തികൾ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER