പെരുമ്പാമ്പിനെ പിടിക്കാൻ യുവാവ് കിണറ്റിലിറങ്ങി; വരിഞ്ഞു മുറുക്കി; എന്നിട്ടും പിടിവിട്ടില്ല; നെഞ്ചിടിക്കും വീ‍ഡിയോ

സ്വന്തം ജീവൻ പോലും നോക്കാതെ  കിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങി ഇറങ്ങിയ യുവാവാണ് ഇപ്പോൾ ഹീറോ
പെരുമ്പാമ്പിനെ പിടിക്കാൻ യുവാവ് കിണറ്റിലിറങ്ങി; വരിഞ്ഞു മുറുക്കി; എന്നിട്ടും പിടിവിട്ടില്ല; നെഞ്ചിടിക്കും വീ‍ഡിയോ
Updated on: 
1 min read

തൃശൂർ: കിണറ്റിൽ നിന്ന് പെരുമ്പാമ്പിനെ സാഹസികമായി കരയ്ക്കെത്തിക്കുന്നതിനിടെ വീണ്ടും കിണറ്റിലേക്ക് വീഴുന്ന ഫോറസ്റ്റ് വാച്ചറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുന്നു. തൃശൂര്‍ പേരാമംഗലം സ്വദേശി ഷഗിലാണ് പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ കിണറ്റിലേക്ക് പതിച്ചത്. 

ആ മനുഷ്യന്റെ ധീരതയ്ക്കും സ്നേഹത്തിനും മുന്നിൽ ആരും കൈയടിച്ച് പോകും സ്വന്തം ജീവൻ പോലും നോക്കാതെ  കിണറ്റിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷിക്കാൻ കയറിൽ തൂങ്ങി ഇറങ്ങിയ യുവാവാണ് ഇപ്പോൾ ഹീറോ. കിണറ്റിൽ കുടുങ്ങിയ പാമ്പിനെ രക്ഷിക്കാനായി പിടിച്ചതും പാമ്പ് യുവാവിന്റെ ദേഹത്ത് വരിഞ്ഞുമുറുക്കി. എന്നിട്ടും പിടിവിടാതെ പാമ്പുമായി ഇയാൾ കരയിലെത്തി. 

കരയിലേക്കെത്തിയപ്പോഴേക്കും പിടിവിട്ട് വീണ്ടും യുവാവ് കിണറ്റിൽ വീണു. അപ്പോഴും പാമ്പിനെ മുറുകെ പിടിച്ചിരുന്നു. പിന്നീട് നടത്തിയ ശ്രമത്തിലാണ് ഇയാൾ കരയിലെത്തുന്നത്. പാമ്പിനെ പിന്നീട് പീച്ചി വനത്തിലേക്ക് തുറന്നുവിട്ടു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com