

പലര്‍ക്കും ജീവിക്കാനുള്ള ഊര്‍ജമാണ് പ്രണയം. അവര്‍ ഓരോ നിമിഷവും പ്രണയിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ നമ്മളുടെ ഉള്ളില്‍ തന്നെയുള്ള ഒരു വികാരത്തിന് വേണ്ടി എന്തിനാണ് പ്രത്യേകിച്ചൊരു ദിവസം എന്ന് ചോദിക്കുന്നവരുണ്ടാകും. പക്ഷേ ഈ തിരക്കുപിടിച്ച കാലഘട്ടത്തില്‍ സ്‌നേഹം പങ്കിടാനും പരസ്പരം സന്തോഷിക്കാനും അങ്ങനൊരു ദിവസം അനിവാര്യമാണ്. എന്തിനാണ് ഇപ്പോഴിതൊക്കെ പറയുന്നത് എന്നല്ലേ... ലോക പ്രണയദിനമാണ് വരാന്‍ പോകുന്നത്.
എല്ലാ വര്‍ഷവും ഫെബ്രുവരി 14ന് ആചരിക്കപ്പെടുന്ന ഈ ദിവസം ഹഗ് ഡേ എന്നുകൂടി അറിയപ്പെടുന്നുണ്ട്. മാത്രമല്ല, ഈ ഒരാഴ്ച തന്നെ അറിയപ്പെടുന്നത് വാലന്റൈന്‍സ് വീക്ക് എന്നാണ്. അതായത് ഹഗ് വീക്ക് എന്നുകൂടിയും...
ഇവിടെ ആലിംഗനത്തിലെ സദാചാരത്തിന്റെ വശം മാറ്റിവയ്ക്കാം. പ്രിയപ്പെട്ടവരെ ചേര്‍ത്ത് നിര്‍ത്തി പുണരുന്നതും ഉമ്മ വയ്ക്കുന്നതുമൊക്കെ സ്‌നേഹപ്രകടനത്തിന്റെ ഭാഗമാണ്. ഓരോ ആലിംഗനവും അതിന്റെ രീതികള്‍കൊണ്ടും വ്യാപ്തികൊണ്ടും വ്യത്യസ്തമാണ്. ഇഷ്ടത്തെ അതിന്റെ എല്ലാ അര്‍ഥത്തിലും ആഴത്തിലും പ്രകടിപ്പിക്കുന്നതാണ് ഗാഢമായ ആലിംഗനങ്ങള്‍.
നിന്നെ നഷ്ടപ്പെടാന്‍ എനിക്കാവില്ല എന്ന സൂചനകൂടിയാണ് ഇതിലൂടെ ഒരാള്‍ തന്റെ പങ്കാളിക്ക് കൈമാറുന്നത്. കാണുമ്പോള്‍ തന്നെ ഒന്ന് കെട്ടിപിടിക്കാന്‍ ആര്‍ക്കാണ് തോന്നാത്തത്. ഇഷ്ടം പ്രകടിപ്പിക്കണം. പലതരത്തില്‍ ഇഷ്ടം പ്രകടിപ്പിക്കാം. കെട്ടിപ്പിടുത്തങ്ങള്‍ തന്നെ പലതരത്തില്‍ ഉണ്ട്.
ബിയര്‍ ഹഗ്
വളരെ ഗാഢമായ, വിശ്വസ്തതയുള്ള ആലിംഗനമാണിത്. ആളുകളുടെ ഉള്ളിലുള്ള സ്‌നേഹം ഒരു തരിമ്പും കുറവില്ലാതെ പ്രകടമാകുന്ന, അത്ര എളുപ്പത്തിലൊന്നും ലഭിക്കാത്ത ഈ ബിയര്‍ ഹഗ് ഏറെ അനര്‍ഘമായതാണ്. രണ്ട്‌പേര്‍ അഭിമുഖമായി നിന്ന് വളരെ ഇറുക്കി സ്‌നേഹത്തില്‍ പുണരുന്നത് എന്ത് രസമാണ്. ഇതിന്റെ ഒരു വകഭേതം എന്ന രീതിയില്‍ രക്ഷിതാക്കള്‍ നിങ്ങളെ പുണര്‍ന്നിരിക്കാം.. പക്ഷേ ഇതുപോലൊരു ബിയര്‍ ഹഗ് ലഭിച്ചയാളാണ് നിങ്ങളെങ്കില്‍ തികച്ചും ഗൗരവമായ ബന്ധം തന്നെയാണ് നിങ്ങള്‍ക്കുള്ളത്.
പൊളൈറ്റ് ഹഗ്
ഇത് നിങ്ങള്‍ സര്‍വസാധാരണമായി പരിചയക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമെല്ലാം നല്‍കുന്നതാണ്. ബിയര്‍ ഹഗ് പോലെ പരസ്പരം ചേര്‍ന്ന് പുണരില്ല. കൈകളും ഷോള്‍ഡറും ചേര്‍ന്നുള്ള ഒരു സൈഡ് ഹഗ് ആണ്. ഇതില്‍ ശരീരത്തിന്റെ മുകള്‍ ഭാഗം മാത്രമേ സ്പര്‍ശിക്കുകയുള്ളു. താഴെ ഭാഗമായി യാതൊരു ബന്ധവുമുണ്ടാകില്ല.
വണ്‍-വേ ഹഗ്
നിങ്ങള്‍ എല്ലാ ഇഷ്ടത്തോടുകൂടിയും ഒരാളെ പുണരാന്‍ ശ്രമിച്ചുവെന്ന് കരുതുക, അയാള്‍ പക്ഷേ തിരിച്ച് കൈകൊണ്ട് നിങ്ങളെ ഒന്ന് തൊടുക പോലും ചെയ്യാതെ നില്‍ക്കുന്നതിനെയാണ് വണ്‍-വേ ഹഗ് എന്ന് പറയുന്നത്. ഇതില്‍ പരസ്പര വിനിമയം ഒന്നും നടക്കാത്തതിനാല്‍ നിങ്ങള്‍ പുണരാന്‍ ശ്രമിച്ചയാള്‍ക്ക് നിങ്ങളോട് യാതൊരു അഭിനിവേശവും ഇല്ലെന്ന് മനസിലാക്കാം.
ഇന്റിമേറ്റ് ഹഗ്
വളരെ ദൃഢമായി പരസ്പരം ആശ്ലേഷിക്കുന്നതാണിത്. പങ്കാളികള്‍ ആലിംഗനബന്ധരായിരിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ രണ്ടും കഥപറയുന്നാണ്ടായിരിക്കും. ഇത് ശാരീരികമായിട്ടുള്ള സ്പര്‍ശത്തേക്കാള്‍ മാനസികമായ ആശയവിനിമയത്തിനാണ് പ്രാധാന്യം നല്‍കുന്നത്. ഇതുപോലൊരു ആലിംഗനം നിങ്ങള്‍ക്ക് അനുഭവിക്കാന്‍ കഴിഞ്ഞെങ്കില്‍, അത് തന്നയാളുമായി എന്തോ പ്രത്യേകമായ ഫീല്‍ നിങ്ങള്‍ക്കുണ്ടെന്ന് വേണം കരുതാന്‍.
ബഡ്ഡി ഹഗ്
ഇതും സൈഡ്‌വേ ഹഗ് ആണ്. രണ്ടുപേരും ഒരു സൈഡില്‍ നിന്ന് മാത്രം പരസ്പരം ഷോള്‍ഡറുകള്‍ ചേര്‍ത്താണ് പുണരുക. വളരെ സുഖപ്രദവും ആശ്വാസകരവുമായ ഒന്നാണിത്. നിങ്ങള്‍ വെറും കപ്പിള്‍സ് മാത്രമല്ല, ഏറെ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണെന്ന് ഈ ബഡ്ഡി ഹഗ് പറയാതെ പറയുന്നു. വെറുതെ നടക്കുമ്പോഴും ഇരുക്കുമ്പോഴുമെല്ലാം ഇത്തരത്തില്‍ കെട്ടിപ്പിടിക്കാനാകും. ഇങ്ങനെ സദാസമയവും കെട്ടിപ്പിടിക്കാന്‍ കഴിയുന്നെങ്കില്‍ നിങ്ങളുടെ ബന്ധം എന്നും നിലനില്‍ക്കുമെന്നും കരുതാം.
ബാക്ക് ഹഗ്
ഇത് ഇന്റിമേറ്റ് ഹഗിന്റെ വേറൊരു തലമാണ്. വിശ്വാസത്തിന്റെയും സംരക്ഷണത്തിന്റെയുമെല്ലാം ഒരു തെളിവാണിത്. പിറകില്‍ കൂടെ വന്ന് ഇറുകെ ചേര്‍ത്ത് പിടിച്ച് കവിളില്‍ ഒരു ഉമ്മ കൂടിയാകുമ്പോള്‍ നിങ്ങളാരുടെയോ സുരക്ഷിത വലയത്തിലായെന്നു തോന്നിപ്പോകും. ഇത്തരത്തിലൊരു ആലിംഗനം നിങ്ങള്‍ക്ക് അനുഭവിക്കാനാകുന്നുണ്ടെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ നിങ്ങളുടെ പങ്കാളി നിങ്ങളെ പുറകെ നടന്ന് സ്‌നേഹിക്കുന്നുണ്ടെന്ന് കരുതിക്കോളൂ. ഇനി നിങ്ങളാണ് ഇത്തരത്തില്‍ ചെയ്യുന്നതെങ്കിലോ.? അയാളെ എല്ലാത്തില്‍ നിന്നും സംരക്ഷിക്കാന്‍ നിങ്ങള്‍ തയാറാണ്...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates