പ്രളയദുരിതത്തിനിടെ ഫോട്ടോഷൂട്ട് നടത്തിയ ഫോട്ടോഷൂട്ട് വിവാദമാകുന്നു. ബിഹാറിലെ പ്രളയബാധിത പ്രദേശമായ പാട്നയിലെ ഒരു റോഡിലായിരുന്നു ഷൂട്ട്. നാഷനൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജിയിലെ വിദ്യാര്‍ഥിനിയായ അതിഥി സിങ് ആയിരുന്നു മോഡൽ.
വെള്ളത്തില്‍ പാതിമുങ്ങിയ കാറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇടിയില്‍ നിന്നാണ് ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമര്‍ശനമാണ് ഇതിനെതിരെ ഉയരുന്നത്. നിരവധിപ്പേർ ദുരിതം അനുഭവിക്കുന്നതിനിടയിൽ എങ്ങനെ ഇത്തരത്തിൽ സന്തോഷിക്കാനാകുമെന്നും ചിരിച്ച്, ഉല്ലസിച്ച് ചിത്രങ്ങൾ പകർത്തുന്നത് അംഗീകരിക്കാനാകില്ലെന്നുമാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.
സൈഡ് സ്ലിറ്റോട് കൂടിയ ചുവപ്പ് വെൽവറ്റ് ഗൗൺ ആയിരുന്നു അതിഥിയുടെ വേഷം. പാട്നയിലെ ദുരിതത്തിന്റെ വ്യാപ്തി വ്യക്തമാക്കുകയും അതുവഴി കൂടുതൽ സഹായം എത്തിക്കുകയുമായിരുന്നു ഫോട്ടോഷൂട്ടിന് പിന്നിലെ ഉദ്ദേശം എന്നാണ് വിശദീകരണം. എന്നാൽ ശ്രദ്ധനേടാനാണ് ഇത്തരത്തിലൊരു ഫോട്ടോഷൂട്ട് നടത്തിയതെന്നും സഹായിക്കാനാണെന്ന വിശദീകരണങ്ങൾക്കൊന്നും അർത്ഥമില്ലെന്നുമാണ് വിമർശകരുടെ വാദം. ബിഹാറിലെ സാഹചര്യങ്ങൾ മാധ്യമങ്ങളിലൂടെ ആളുകൾ അറിയുന്നുണ്ടെന്നും ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ ആവശ്യമില്ലെന്നും ഇവർ അഭിപ്രായപ്പെടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates