പ്രളയദുരിതത്തിൽ കേരളത്തിന്റെ കൈപിടിച്ച് ഈ പത്ത് വയസ്സുകാരനും; കാനഡയിലെ തെരുവിൽ നിന്നും സമാഹരിച്ചത് 65000 രൂപ (വിഡിയോ)

തെരുവിൽ വയലിൻ വായിച്ചു സമാഹരിച്ച  പണമാണ് സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയച്ചത്
പ്രളയദുരിതത്തിൽ കേരളത്തിന്റെ കൈപിടിച്ച് ഈ പത്ത് വയസ്സുകാരനും; കാനഡയിലെ തെരുവിൽ നിന്നും സമാഹരിച്ചത് 65000 രൂപ (വിഡിയോ)
Updated on
1 min read

പ്രളയദുരിതത്തിൽ വലയുന്ന കേരളത്തിനായി കാനഡയിൽ നിന്ന് പത്തു വയസ്സുകാരന്റെ കരുതൽ. തെരുവിൽ വയലിൻ വായിച്ചു സമാഹരിച്ച  65000  രൂപയാണ് സാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു അയച്ചത്. നോട്ട്ബുക്കിൽ നിന്നു കീറിയെടുത്ത പേജിൽ മുഖ്യമന്ത്രിക്ക് ഒരു കത്തെഴുതിയാണ് സാം പണം അയച്ചുനൽകിയത്. 

കാനഡയിലെ ഓഷ്വായിൽ താമസിക്കുന്ന സാം കേരളത്തിലെ പ്രളയത്തെക്കുറിച്ച് എഴുതി പ്രദർശിപ്പിച്ച ശേഷമാണു തെരുവിൽ നിന്ന് വയലിൻ വായിച്ചത്. ഇങ്ങനെ കിട്ടിയ തുകയും ഇതിന്റെ വിഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതുവഴി ലഭിച്ച തുകയും ചേർത്താണ് ദുരിതാശ്വാസനിധിയിലേക്കു അയച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ സാമിനു മറുപടിക്കത്തും സർട്ടിഫിക്കറ്റും നൽകി.

ആറാം ക്ലാസ് വിദ്യാർഥിയായ സാം കോട്ടയം തോട്ടയ്ക്കാട് സ്വദേശിയായ ടാജു എ പുന്നൂസിന്റെയും സൂസൻ കോര അഞ്ചേരിലിന്റെയും മകനാണ്. കാനഡയിൽ സ്വകാര്യ കമ്പനിയിൽ എൻജിനീയറാണ് ടാജു. സൂസൻ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയിൽ ജോലിചെയ്യുന്നു. 

ഓഷ്വാ ജോൺ കാത്തലിക് സ്കൂളിലെ വിദ്യാർത്ഥിയായ സാം ചെറുപ്പം മുതൽ വയലിൻ പഠിക്കുന്നുണ്ട്. യു ട്യൂബിൽ സ്വന്തമായി ചാനലുമുണ്ട് ഈ കൊച്ചു മിടുക്കന്. ലിങ്ക്: https://www.youtube.com/channel/UC2C8Q0IVbnTxY78Thi8I_8Q

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com