പ്ലാസ്റ്റിക്കിനെ തോല്‍പ്പിക്കാന്‍ പകരക്കാരനെ കണ്ടെത്താമോ? ചലഞ്ചുമായി സര്‍ക്കാര്‍; ഒന്നാം സമ്മാനം മൂന്ന് ലക്ഷം

പ്ലാസ്റ്റിക്കിനെ തോല്‍പ്പിക്കാന്‍ പകരക്കാരനെ കണ്ടെത്താമോ? ചലഞ്ചുമായി സര്‍ക്കാര്‍; ഒന്നാം സമ്മാനം മൂന്ന് ലക്ഷം

രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും
Published on

പ്ലാസ്റ്റിക് ബാഗ്, സ്‌ട്രോ, വാട്ടര്‍ ബോട്ടില്‍ എന്ന് തുടങ്ങി ഇന്ന് നമ്മള്‍ ഭക്ഷണം പാഴ്‌സല്‍ ചെയ്യാന്‍ ഉപയോഗിക്കുന്നതു വരെ ഒരു തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങളാണ്. ഇത്തരം പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ക്ക് ഒരു പകരക്കാരനെ കണ്ടെത്താന്‍ ചലഞ്ചുമായി എത്തിയിരിക്കുകയാണ് സര്‍ക്കാര്‍.

പ്ലാസ്റ്റിക്കിനെ ഇല്ലാതാക്കാനുള്ള ഒരു മാതൃക സൃഷ്ടിച്ചെടുക്കാന്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുകയാണ് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഗ്രാന്‍ഡ് ചലഞ്ച് എന്ന ഈ മത്സരം കൊണ്ടുദ്ദേശിക്കുന്നത്. ചലഞ്ചില്‍ ഒന്നാമതെത്തുന്നവര്‍ക്ക് മൂന്ന് ലക്ഷം രൂപ ക്യാഷ് പ്രൈസാണ് ലഭിക്കുന്നത്. രണ്ടാം സ്ഥാനക്കാര്‍ക്ക് രണ്ട് ലക്ഷം രൂപയും ലഭിക്കും.

ഡിപിഐഐടി (ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ്) ആണ് ഈ ചലഞ്ചിന് പിന്നില്‍ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും പങ്കെടുക്കാവുന്ന ചലഞ്ചില്‍ വിദഗ്ധ ജൂറി പാനല്‍ ആയിരിക്കും വിജയികളെ നിശ്ചയിക്കുക. ഈ മാസം 31-ാം തിയതിയാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com