'ഭ്രാന്തിയായ സ്ത്രീ നഗ്നയായി ചോരവാര്‍ന്നു കിടന്നു, അയാള്‍ ആറു വയസുകാരിക്ക് നേരെ പാഞ്ഞെടുത്തു...'; നെഞ്ചുലയ്ക്കുന്ന നേര്‍സാക്ഷ്യത്തിന്റെ കുറിപ്പ്
പകല്‍ വേദാന്തം പറയുകയും രാത്രിയില്‍ സ്ത്രീകളെ പിച്ചിച്ചീന്തുകയും ചെയ്ത നിരവധി നരാധമന്മാരുടെ കഥകള്‍ ഞെട്ടലോടെ ലോകം കേട്ടിട്ടുണ്ട്. ഇത്തരത്തില്‍ ഒരു പകല്‍ മാന്യന്റെ മുഖംമൂടി അഴിഞ്ഞു വീണ കഥ വിവരിക്കുകയാണ് സാന്ദ്രയെന്ന യുവതി.
ആന്ധ്രയിലെ താഡയിലെ ഒരു തീര്‍ത്ഥാടന കേന്ദ്രത്തില്‍ വച്ച് മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയെ പീഡിപ്പിച്ച നരാധമനെക്കുറിച്ചാണ് സാന്ദ്രയുടെ കുറിപ്പ്. താന്‍ പീഡിപ്പിക്കപ്പെട്ടു എന്നു പോലും തിരിച്ചറിയാനാകാതെ ചോരവാര്‍ന്നു കിടന്ന സ്ത്രീയുടെ അവസ്ഥ അത്യന്തം തീക്ഷ്ണമായി തന്നെ സാന്ദ്ര തുറന്നു പറയുന്നു. ആ ദാരുണമായ സംഭവത്തിന് സാക്ഷിയായതും താന്‍ അതിനെ നേരിട്ടവിധവും സാന്ദ്ര ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ തുറന്നു പറയുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇതു വെറും ഒരു പോസ്റ്റ് അല്ല, എന്റെ അനുഭവം ആണ്,അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ നടന്നത്,കാമത്തെ പറ്റി എഴുതിയിരിക്കുന്ന പോസ്റ്റുകള്‍ വായിച്ചു, അപ്പൊ തോന്നി ഈ കാമ വൈക്രതത്തെ പറ്റിയും എഴുതണം എന്ന്,
ഈ കഥയിലെ നായകന്‍ നിര്‍ഭാഗ്യം കൊണ്ട് മലയാളി ആണ്,വയസു ഒരു 50-52 ഉണ്ടാകും
കഥ നടക്കുന്നത് ആന്ധ്രയിലെ താട എന്ന് പറയുന്ന സ്ഥലത്താണ് കേട്ടോ.ഞാന്‍ ഒരു ദേവാലയ ദര്‍ശനത്തിനായി എന്റെ മക്കളെയും കൊണ്ട് പോയതാണ്,രാത്രി ഒരു മണിയോടെ ഞങ്ങള്‍ ആ ദേവാലയത്തില്‍ എത്തി,നട തുറക്കാന്‍ രണ്ടു മണിക്കൂര്‍ മാത്രം ഉള്ളു,അത് കൊട്‌നു ക്ഷേത്ര മുറ്റത്ത് ഇരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,കൈയിലെ പുതപ്പു വിരിച്ചു ഉറങ്ങാന്‍ തുടങ്ങിയ മക്കളെ ഞാന്‍ കിടത്തി,വേറെയും ആളുകള്‍ അടുത്ത് ഉറങ്ങുന്നു,ചിലര് സംസാരിച്ചു കൊണ്ടും ,മൊബൈല്‍ ഫോണേല്‍ പാട്ടുകള്‍ കേട്ടും
സമയം കൊല്ലുന്നു,അങ്ങ് മാറി കുറച്ചു ദൂരെ അര്രുടെയും കണ്ണില്‍ പെടാതെ ഒരു ഭ്രാന്തി ആയ സ്ത്രീ തന്റെ
ചപ്പ്ര തല മുടി ചൊറിഞ്ഞു കൊണ്ട് ഇരിക്കുന്നു,അവരുടെ അടുത്ത് 6 വയസു പ്രായം വരുന്ന ഒരു പെണ്‍കുട്ടി, ആകെ മുഴിഞ്ഞു കീറിയ ആ വസ്ത്രത്തെ ഉടുപ്പ് എന്ന് പറയാമോ എന്ന് എനിക്കറിയില്ല, ആ കാഴ്ച 2 പെണ്‍കുട്ടികളുടെ അമ്മ ആയ എന്റെ കണ്ണും മനസും നിറച്ചു,
കുറച്ചു കഴിഞ്ഞപ്പോള്‍ യാത്ര ക്ഷീണം കാരണം എന്റെ കണ്ണും ഒന്ന് അടഞ്ഞു പോയി,പക്ഷെ കണ്ണ് മൂടുമ്പോഴും ആ കുഞ്ഞായിരുന്നു എന്റെ കണ്ണില്‍,അത് കൊണ്ട് തന്നെ വേഗം ആ ഉറക്കം മുറിഞ്ഞു,എന്റെ മക്കളുടെ ഒരു ഡ്രെസ്സും ഒരു ബിസ്‌കറ്റ് പാക്കറ്റും ആയി ഞാന്‍ ആ കുഞ്ഞിനെ നോക്കി നടന്നു,
കുറച്ചു നീങ്ങിയപ്പോള്‍ എന്തോ ഒരു അപ ശബ്ദം കേടു ഞാന്‍ നീന്നു, ഞാന്‍ മുപ് കണ്ട ആ ഭ്രാന്തി ആയ സ്ത്രീ ഒരു തുണ്ട് തുണി പോലും ഇല്ലാതെ കിടക്കുന്നു,എന്തൊക്കെയോ പുലമ്പുന്നു,എനിക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ഞാന്‍ ആകെ പകച്ചു,എന്റെ ഷാള്‍ കൊണ്ട് ഞാന്‍ ആ സ്ത്രീയെ പുതപ്പിച്ചു,അവരുടെ ദേഹത്ത് നിന്ന് ചോര വരുന്നുണ്ടായിരുന്നു, ആരോ അവരെ മാനഭംഗം ചെയ്തിരിക്കുന്നു.അത് പോലും അറിയാതെ ആ സ്ത്രീ ഞാന്‍ കൊടുത്ത ഷാളും വലിച്ചു ദൂരെ കളഞ്ഞിരിക്കുന്നു,
എന്റെ കണ്ണുകള്‍ ആ കുഞ്ഞിനെ തേടി ,കുറച്ച ദൂരം നടന്നപ്പോള്‍ ഞാന്‍ കണ്ട കാഴ്ച എന്റെ മനസിനെ പിടിച്ചു ഉലച്ചു, ആ പിഞ്ചു കുഞ്ഞിനെ നശിപ്പിക്കാന്‍ നോക്കുന്നു ഒരു നരാധമന്‍ ,എന്റെ മല്ലയിരുന്നു അപ്പൊ എന്റെ കണ്ണിനു മുന്പില്‍ ,ആ ചെകുത്താനെ എങ്ങനെയോ തള്ളി മാറ്റി അവന്റെ രണ്ടു കരണ കുറ്റിക്കും കഴിയം വിധം ഞാന്‍ ആഞ്ഞടിച്ചു, പിന്നീട് ബഹളം വെച്ച് അവിടെ ഉറങ്ങുന്നവരെ ഉണര്ത്തി,
ഓടി വന്നവരുടെ കൂട്ടത്തില്‍ ആ മനുഷ്യന്റെ ഭാര്യയും പ്രായ പൂര്‍ത്തി ആയ രണ്ടു പെണ്മക്കളും ഉണ്ടായിരുന്നു,ചെന്നയിലെ ഒരു ഉയര്ന്ന ബാങ്കില്‍ ഉയര്ന്ന പോസ്റ്റല്‍ ഇരിക്കുണ്ണ്! ആളാണ് ഈ മാന്ന്യ ദേഹം
എനിക്ക് തന്നെ അറിയില്ല അയാളെ ഞാന്‍ എത്ര അടിച്ചു എന്ന്, ഒടുവില്‍ ക്ഷേത്ര ഭാരവാഹികള്‍ അയാളെ പോലീസിന് കൈ മര്‌നായി തീരുമാനിച്ചു ,പക്ഷെ അയാളുടെ ഭാര്യയുടെയും മക്കളുടെയും കണ്ണീര്‍ കാണാതിരിക്കാന്‍ ആയില്ല, അവരുടെ ഭാവി,അന്തസ്സ്,പഠിപ്പ്,അതൊക്കെ ചിന്തിച്ചപ്പോള്‍ അയാളെ താക്കീതു ചെയ്തു വിട്ടയക്കാന്‍ ഞാന്‍ അവരോടു പറഞ്ഞു, തിരികെ പോകുമ്പോള്‍ ആ അമ്മ എനിക്ക് നേരെ കൈ കൂപ്പി,എന്റെ തലയില്‍ കൈ വെച്ചിട്ട് പറഞ്ഞു മോളെ ദൈവം അനുഗ്രഹിക്കും ,ആ അനുജത്തിമാര്‍ എന്റെ കൈ പിടിച്ചു കരഞ്ഞു, തോളില്‍ തട്ടി ഞാന്‍ അവരെ യാത്രയാക്കി,
ഇനി പറയു സുഹൃത്തുക്കളെ ഒരു മനോ രോഗിയിലും പിഞ്ചു കുഞ്ഞിലും കാമസക്തി തീര്‍ക്കുന്ന ഈ ജന്തുക്കളെ എന്താണ് ചെയേണ്ടത്?എങ്ങോട്ടാണ് ഈ സമൂഹത്തിന്റെ പോക്ക് ,വന്നു വന്നു സ്വന്ത അച്ഛന്റെ മടിയില്‍ പോലും പെണ് മക്കളെ ഇരുത്താന്‍ അമ്മമാര്‍ ഭയപ്പെടുന്നു,
ഇതു വായിക്കുന്ന എല്ലാവരോടും ഒരു അപേക്ഷ, നിങ്ങളാല്‍ ആകുന്ന പോലെ കണ്‍ മുന്പില്‍ നടക്കുന്ന ഇത്തരം അക്രമങ്ങളെ എതിര്‍ക്കുക്ക,കാരണം നാളെ ഒരുപക്ഷെ ഇതു പോലെ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ അമ്മ ആകാം,സഹോദരിയോ, മകളോ., സുഹൃത്തോ ,ആകാം,
കലിയുഗത്തിലെ ഈ രാക്ഷസ ജന്മങ്ങളെ അടിയോടെ പിഴുതു എറിയാന്‍ ആകില്ല എന്നറിയാം എന്നാലും,
അണ്ണാന്‍ കുഞ്ഞും തന്നാല്‍ ആയതു,
(ആദ്യം ആയി ആണ് ഇത്രേം വലിയ ഒരു പോസ്റ്റ് ഇടുന്നത്,അക്ഷര തെറ്റുകള്‍ പൊറുക്കുക.)
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
