'മക്കളുണ്ടായതിന് ശേഷം ഞാനുറങ്ങിയിട്ടേയില്ല'.. ആ മറുപടി കേട്ട് സെറീന ഞെട്ടി

'എനിക്കിപ്പോള്‍ 36 വയസ്സുണ്ട്. അമ്മയുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവള്‍ ഞാനായിരുന്നു'
'മക്കളുണ്ടായതിന് ശേഷം ഞാനുറങ്ങിയിട്ടേയില്ല'.. ആ മറുപടി കേട്ട് സെറീന ഞെട്ടി
Updated on
1 min read

 അമ്മമാരുടെ കാര്യം പറയുമ്പോള്‍ സെറീന വില്യംസിന് നൂറ് നാവാണ്. അമ്മയായ ശേഷം ടെന്നീസ് കോര്‍ട്ടില്‍ താന്‍ നേടിയ ഓരോ വിജയവും അവര്‍ സമര്‍പ്പിച്ചത് ലോകത്തുള്ള എല്ലാ അമ്മമാര്‍ക്കുമായാണ്. 

സെറീനയുടെ കണ്ണ് നനയിച്ച ഒരു ചെറിയ സംഭാഷണമാണ് ട്വിറ്ററില്‍ വൈറലായിരിക്കുന്നത്. 'പുലര്‍ച്ചെ നാല് മണിക്ക് അമ്മ ഉണര്‍ന്ന് എത്തിയത് കണ്ടപ്പോള്‍ ഉറങ്ങിയില്ലേ എന്ന് ചോദിച്ചു. മക്കളായതിന് ശേഷം ഞാനുറങ്ങിയിട്ടേയില്ല എന്നായിരുന്നു അവരുടെ മറുപടി. എനിക്കിപ്പോള്‍ 36 വയസ്സുണ്ട്. അമ്മയുടെ അഞ്ച് മക്കളില്‍ ഏറ്റവും ഇളയവള്‍ ഞാനായിരുന്നു' എന്നും സെറീന കുറിച്ചു.

 അമ്മമാരുടെ സ്‌നേഹത്തെയും കരുതലിനെയും സ്വയം ത്യജിക്കലിനെയും വെല്ലുവിളികളെയും വെളിവാക്കുന്ന സെറീനയുടെ ട്വീറ്റിന് പിന്തുണയുമായി നിരവധിപേരാണ് എത്തിയത്.  സെറീനയുടെ വാക്കുകള്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്നും സന്തോഷം പകരുന്നുവെന്നും നിരവധി സ്ത്രീകള്‍ കുറിച്ചു.

സെറീനയുടെ അമ്മ പറഞ്ഞ് അക്ഷരം പ്രതി ശരിയാണെന്നും മക്കളും കൊച്ചുമക്കളുമായി മക്കളെയോര്‍ത്ത് ഇന്നും ഉറങ്ങാന്‍ പറ്റാറില്ലെന്നും 70 വയസ്സുള്ള സ്ത്രീ ട്വീറ്റ് ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com