മൈക്കിള്‍ ജാക്‌സന്റെ ആന മൃഗശാലയില്‍ നിന്ന് രക്ഷപെട്ടു; ആന മൂണ്‍വാക്ക് ചെയ്ത് തിരിച്ചുവരട്ടെയെന്ന് ജീവനക്കാര്‍  

മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ അബദ്ധത്തില്‍ തുറന്നിട്ട വഴിയിലൂടെയായിരുന്നു ആനയുടെ രക്ഷപ്പെടല്‍
മൈക്കിള്‍ ജാക്‌സന്റെ ആന മൃഗശാലയില്‍ നിന്ന് രക്ഷപെട്ടു; ആന മൂണ്‍വാക്ക് ചെയ്ത് തിരിച്ചുവരട്ടെയെന്ന് ജീവനക്കാര്‍  
Updated on: 
1 min read

അന്തരിച്ച പോപ് ഗായകന്‍ മൈക്കിള്‍ ജാക്‌സന്റെ കൈവശമിരുന്ന ആന മൃഗശാലയില്‍ നിന്ന് രക്ഷപെട്ടു. ഫ്‌ളോറിഡയിലെ ജാക്‌സണ്‍വില്ലെ എന്ന മൃഗശാലയില്‍ നിന്നാണ് അലി എന്ന ആന രക്ഷപെട്ടത്. രക്ഷപ്പെട്ടോടിയ ആന തിരികെ മൃഗശാലയിലേക്കുതന്നെ എത്തുകയും ചെയ്തു.

മൃഗശാല സന്ദര്‍ശിക്കാനെത്തിയവര്‍ അബദ്ധത്തില്‍ തുറന്നിട്ട വഴിയിലൂടെയായിരുന്നു ആനയുടെ രക്ഷപ്പെടല്‍. എന്നാല്‍ ആനയുടെ പരിശീലകര്‍ക്ക് 20മിനിറ്റിനുള്ളില്‍ അലിയെ തിരിച്ച് മ്യഗശാലയില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഭക്ഷണം കാട്ടി വിളിച്ചപ്പോള്‍ അലി അനുസരണയോടെ പരിശീലകര്‍ക്കൊപ്പം പോരുകയായിരുന്നു. 

മൃഗശാലയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അലിയുടെ രക്ഷപ്പെടലും തിരിച്ചുവരവും അധികൃതര്‍ പുറത്തുവിട്ടത്. 1997മുതല്‍ അലി മൃഗശാലയുടെ പരിപാലനത്തിലാണെന്നും ഒരിക്കല്‍പോലും അലി സന്ദര്‍ശകരെ ആക്രമിക്കുകയൊ  അവര്‍ക്ക്  ഭീഷണിയാക്കുകയൊ ചെയ്തിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അലിയെ തിരികെ മൃഗശാലയിലെത്തിച്ച പരിശീലകരെ അധികൃതര്‍ പോസ്റ്റില്‍ അഭിനന്ദിക്കുന്നുമുണ്ട്.

അലിയുടെ ചിത്രം പങ്കുവച്ചുള്ള ഈ പോസ്റ്റിനു കീഴില്‍ നിരവധി കമന്റുകളും എത്തിക്കഴിഞ്ഞു. മൈക്കിള്‍ ജാക്‌സണ്‍ സ്‌റ്റെപ്പുകളും ജിഫുകളുമാണ് ഭൂരിഭാഗം കമന്റുകളും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER