ലോക്ക്‌ഡൗണ്‍ കാലത്ത്‌ നവവധുവിന്റെ ഹീറോയിസം; വരന്റെ വീട്ടിലേക്ക്‌ കാറോടിച്ചത്‌ 130 കിലോമീറ്റര്‍

ലോക്ക്‌ഡൗണ്‍ കാലത്തെ അതിജീവനത്തിലൂടെയാണ്‌ ചിതലി സ്വദേശി ജിനുവിന്റേയും എറണാകുളം വെളിയനാട്‌ സ്വദേശി സനാറ്റയും പുതിയ ജീവിതത്തിന്‌ തുടക്കം കുറിച്ചത്‌
ലോക്ക്‌ഡൗണ്‍ കാലത്ത്‌ നവവധുവിന്റെ ഹീറോയിസം; വരന്റെ വീട്ടിലേക്ക്‌ കാറോടിച്ചത്‌ 130 കിലോമീറ്റര്‍
Updated on: 
1 min read


കുഴല്‍മന്ദം: ലോക്ക്‌ഡൗണ്‍ കാലത്തെ അതിജീവനത്തിലൂടെയാണ്‌ ചിതലി സ്വദേശി ജിനുവിന്റേയും എറണാകുളം വെളിയനാട്‌ സ്വദേശി സനാറ്റയും പുതിയ ജീവിതത്തിന്‌ തുടക്കം കുറിച്ചത്‌. വിവാഹ ശേഷം വരന്റെ വീട്ടിലേക്ക്‌ വധു കാറോടിച്ചത്‌ 130 കിമീ.

ചോറ്റാനിക്കരയില്‍ വെച്ചായിരുന്നു വിവാഹം. താലികെട്ട്‌ കഴിഞ്ഞ്‌ രാവിലെ എട്ടരയോടെ വധുവരന്മാര്‍ നേരെ ജിനുവിന്റെ വീടായ പാലക്കാട്ടേക്ക്‌ പുറപ്പെട്ടു. നവവരനേയും അരികിലിരുത്തി ഡ്രൈവ്‌ ചെയ്‌തത്‌ മുഴുവന്‍ ജിനു. മൂന്ന്‌ മണിക്കൂറാണ്‌ വീട്ടിലെത്താന്‍ ഇവര്‍ക്ക്‌ വേണ്ടിവന്നത്‌.

ആളും അനക്കവുമില്ലാതെയായിരുന്നു വിവാഹം. ചിതലിലെ വീട്ടില്‍ വധുവരന്മാരെ സ്വീകരിക്കാനും വിരലിലെണ്ണാവുന്നവര്‍ മാത്രം. കല്ലങ്കോണം റിട്ട എസ്‌ഐ ജയപ്രകാശിന്റേയും കെ വി ലളിതയുടേയും മകനാണ്‌ ജിനു. ഇന്‍ഫോസിസ്‌ ജീവനക്കാരിയാണ്‌ സനാറ്റ.

 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER