വയസ് 256; ദീര്‍ഘായുസിന്റെ രഹസ്യം ലോകത്തോട് വെളിപ്പെടുത്തിയ ചൈനക്കാരന്‍

വയസ് 256; ദീര്‍ഘായുസിന്റെ രഹസ്യം ലോകത്തോട് വെളിപ്പെടുത്തിയ ചൈനക്കാരന്‍

പത്താം വയസില്‍ മലനിരകളിലെ ഔഷധ സസ്യങ്ങള്‍ ഭക്ഷണമാക്കി ആരംഭിച്ച യാത്രയാണ് 256 വയസുവരെ ജീവിക്കാന്‍ ലീയ്ക്ക് ശക്തി നല്‍കിയത്
Published on

ആമയെ പോലെയിരിക്കുക, മയിലിനെ പോലെ ചുറുചുറുക്കോടെ ജീവിക്കുക, നായയെ പോലെ ഉറങ്ങുക, എല്ലാത്തിനും ഉപരിയായി ശാന്തമായ മനസിന് ഉടമയാവുക.  ദീര്‍ഘായുസ് ലഭിക്കാനുള്ള കുറുക്കു വഴിയാണ് ഇവ. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ചതായി ചൈനക്കാര്‍ അവകാശപ്പെടുന്ന വ്യക്തിയാണ് ദീര്‍ഘായുസ് ഉണ്ടാകുന്നതിനുള്ള രഹസ്യം എല്ലാവര്‍ക്കുമായി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ചത്. 

ലീയുടെ ആയുസിന്റെ രഹസ്യം അറിയുന്നതിനായെത്തിയ ചൈനയിലെ ഒരു രാജാവിനോടായിരുന്നു ലീ തന്റെ അവസാന ശ്വാസം വലിക്കുന്നതിന് മുന്‍പ്‌ രഹസ്യം വെളിപ്പെടുത്തിയത്.

നൂറും, നൂറ്റിയന്‍പതും വയസൊന്നുമായിരുന്നില്ല ചൈനക്കാര്‍ ഈ പറയുന്ന ലി ചിങ് യൂനിന് ഉണ്ടായിരുന്നത്. 256 വര്‍ഷമാണ് ലി ഈലോകത്ത് ജീവിച്ചതെന്നാണ് ചൈനക്കാരുടെ വിശ്വാസം. ഇത് കെട്ടുകഥയോ, ഐതീഹ്യമോ ഒന്നുമല്ലെന്നും അവര്‍ പറയുന്നു. 

ന്യൂയോര്‍ക്ക് ടൈംസും വയസിന്റെ കാര്യത്തില്‍ ഇരട്ട സെഞ്ചുറിയടിച്ച ലിയുടെ കാര്യം സ്ഥിരീകരിക്കുന്നു. 1827ല്‍ ചൈന ഭരിച്ചിരുന്ന വിദേശ ഭരണകൂടം ലീയുടെ 150ാം വയസില്‍ അനുമോദനം അറിയിച്ചു കൊണ്ട് നല്‍കിയ രേഖ ഒരു ചൈനീസ് പ്രൊഫസര്‍ കണ്ടെത്തിയതായി ന്യൂയോര്‍ക്ക് ടൈംസില്‍ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചിരുന്നു. 1930ലായിരുന്നു ന്യൂയോര്‍ക്ക് ടൈംസ് ഈ ആര്‍ട്ടിക്കിള്‍ പ്രസിദ്ധീകരിച്ചത്. 

തൊട്ടുപിന്നാലെ 1877ല്‍ ലീയുടെ 200ാം ജന്മദിനത്തില്‍ ആശംസയറിയിച്ച് ചൈനീസ് ഭരണകൂടം നല്‍കിയ രേഖയും കണ്ടെത്തി. തങ്ങളുടെ മുത്തച്ഛന്‍മാര്‍ക്ക് ലീയെ അറിയാമായിരുന്നുവെന്ന് ലീയുടെ അയല്‍വാസികളായി താമസിച്ചിരുന്ന മുതുമുത്തച്ചന്‍മാര്‍ പറയുന്നതായും 1928ല്‍ ന്യൂയോര്‍ക്ക് ടൈംസ് ലേഖകന്‍ എഴുതിയിരുന്നു. 

പത്താം വയസില്‍ മലനിരകളിലെ ഔഷധ സസ്യങ്ങള്‍ ഭക്ഷണമാക്കി ആരംഭിച്ച യാത്രയാണ് 256 വയസുവരെ ജീവിക്കാന്‍ ലീയ്ക്ക് ശക്തി നല്‍കിയത്. ഗോജി ബെരി, ഹി ഷു വു, ഗോതു കോല, പിന്നെ ധാന്യമണി കെട്ടിയുണ്ടാക്കിയ വൈന്‍ എന്നിവയൊക്കെയായിരുന്നു ലീയുടെ പൊടിക്കൈകള്‍. 40 വര്‍ഷം ലീ ഈ ദിനചര്യ തുടര്‍ന്നു.

ഔഷധ സസ്യങ്ങള്‍ ദീര്‍ഘായുസ് നല്‍കുമെങ്കിലും, മനസിനെ നമ്മള്‍ എങ്ങിനെ പരിപാലിക്കുന്ന എന്നതാണ് നമ്മുടെ ആയുസിനെ നിര്‍ണയിക്കുന്നതെന്നാണ് ലീയുടെ വിശ്വാസം. മനസിനെ ശാന്തമായി നിര്‍ത്തുന്നതിനൊപ്പം ശ്വാസനത്തിലുള്ള ചില തന്ത്രങ്ങളും പയറ്റണം.

23 തവണ വിവാഹം കഴിച്ച ലീയിക്ക് 200ല്‍ അധികം കുട്ടികളുണ്ടെന്നാണ് പറയപ്പെടുന്നത്. ആ സമയത്ത് ഏവരേയും അസൂയപ്പെടുത്തുന്ന ശരീരഭംഗിക്കും ഉടമയായിരുന്നു ലീ. 1749ല്‍ ലീ ചൈനീസ് ആര്‍മിയില്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അധ്യാപകനായി ചേര്‍ന്നു. 

500 വയസ് പ്രായമുള്ള ഒരു വ്യക്തിയെ ലീ കാണാന്‍ ഇടയായെന്നും അദ്ധേഹത്തില്‍ നിന്നും ലഭിച്ച ഉപദേശങ്ങള്‍ പിന്തുടര്‍ന്നാണ് ലീയ്ക്കും ദീര്‍ഘായുസ് ലഭിച്ചതെന്ന് ലീയുടെ പിന്മുറക്കാരില്‍ ഒരാള്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com