വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍, മരുമകള്‍ അറസ്റ്റില്‍ 

വയോധികയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍, മരുമകള്‍ അറസ്റ്റില്‍ 

പ്രായാധിക്യം മൂലം മര്യാധയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ കൂടി വയ്യാത്ത വയോധികയെ കൈകൊണ്ട് മര്‍ദിക്കുന്നതും വഴക്ക് പറയുന്നതുമായുള്ള വീഡിയോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.
Published on

കാണുന്നവരുടെയെല്ലാം ഹൃദയം നുറുക്കുന്ന ഞെട്ടിപ്പിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കാന്‍ തുടങ്ങിയത്. പ്രായാധിക്യം മൂലം മര്യാധയ്ക്ക് എഴുന്നേറ്റ് നില്‍ക്കാന്‍ കൂടി വയ്യാത്ത വയോധികയെ കൈകൊണ്ട് മര്‍ദിക്കുന്നതും വഴക്ക് പറയുന്നതുമായുള്ള വീഡിയോ ആയിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്.

ഇത് എവിടെ ആണെന്നോ, ആരാണ് പോസ്റ്റ് ചെയ്തതെന്നോ പ്രചരിക്കുന്ന വീഡിയോയില്‍ വ്യക്തമല്ലായിരുന്നു. ധാരാളം ആളുകള്‍ ഈ വീഡിയോ ഷെയര്‍ ചെയ്യാന്‍ തുടങ്ങി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇത് കൊല്‍ക്കത്തയില്‍ നിന്നും പോസ്റ്റ് ചെയ്ത വീഡിയോ ആണെന്ന് മനസിലായി. പൊലീസ് സ്വമേധയാ കേസെടുത്ത് പ്രതിയായ സ്ത്രീയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അമ്‌നേഷ്യ രോഗബാധിതയായ യശോധ എന്ന സ്ത്രീയെയാണ് മരുമകള്‍ ക്രൂരമായി മര്‍ദിച്ചത്. ഓര്‍മ്മക്കുറവുള്ള ഇവര്‍ പൂന്തോട്ടത്തില്‍ നിന്നും അനുവാദമില്ലാതെ പൂക്കള്‍ പറിച്ചതിനാണ് മരുമകള്‍ ഇത്തരത്തില്‍ ശിക്ഷവിധിച്ചത്. ഇവര്‍ യശോധയെ നിരന്തരം ഇത്തരത്തില്‍ മര്‍ദിക്കാറുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com