

കുടുംബചരിത്രങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ ഹൃദ്രോഗമുള്ളവരെകുറിച്ച് പറഞ്ഞുകേള്‍ക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിടണ്ട. കാരണം ഇത് പാരമ്പര്യമായി ലഭിക്കാനും സാധ്യതയുണ്ടെന്ന് കണ്ടെത്തുകയാണ് പുതിയ പഠനം. മുന്‍തലമുറയില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ ഉണ്ടെങ്കില്‍ നെഞ്ചുവേദന, ഹൃദയാഘാതം തുടങ്ങിയ അവസ്ഥകള്‍ നിങ്ങള്‍ക്കും വരാന്‍ സാധ്യതയേറെയാണ്.
മാതാപിതാക്കളിലൊരാള്‍ക്ക് ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത 48% അധികമാണെന്നും മാതാപിതാക്കളിലിരുവര്‍ക്കും ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെങ്കില്‍ സാധ്യത ആറിരട്ടിയാണെന്നുമാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് ഇത്തരം ആളുകള്‍ ഹൃദ്രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതലുകള്‍ എടുത്തുതുടങ്ങണമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണശീലമാണ് ഗവേഷകര്‍ ഇതിന് ഉത്തമമായി ചൂണ്ടികാണിക്കുന്നത്. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതോടൊപ്പം ധാന്യങ്ങളും ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കണം. സ്ഥിരമായ വ്യായാമത്തോടൊപ്പം പുകവലി മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഒഴിവാക്കുകയും വേണം, ഗവേഷകര്‍ പറയുന്നു. 80വയസ്സിനു മുകളിലും ഹൃദയാഘാതം തടയണമെങ്കില്‍ ശരിയായ ആരോഗ്യ ഘടകങ്ങളും ജീവിതരീതിയും തുടര്‍ന്നുപോരുകതന്നെ വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates