വെള്ളപ്പൊക്കത്തില്‍പ്പെട്ട നായയ്ക്ക് മനുഷ്യച്ചങ്ങലയുണ്ടാക്കി സാഹസിക രക്ഷപ്പെടുത്തല്‍

മഴപെയ്ത് വെള്ളം കയറിയ ജലാശയത്തില്‍ മുങ്ങിത്താഴ്ന്ന് വരുന്ന ഒരു നായയെ മൂന്നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് രക്ഷപ്പെടുത്തുന്നതാണ് വീഡിയോയില്‍.
വെള്ളപ്പൊക്കത്തില്‍പ്പെട്ട നായയ്ക്ക് മനുഷ്യച്ചങ്ങലയുണ്ടാക്കി സാഹസിക രക്ഷപ്പെടുത്തല്‍
Updated on: 
1 min read

തകഴിയുടെ വെള്ളപ്പൊക്കത്തിലെ നായ വായനക്കാരെയെല്ലാം കരയിപ്പിച്ചിട്ടുണ്ടാകും. പ്രകൃതിദുരന്തങ്ങള്‍ മനുഷ്യര്യപ്പോലെത്തന്നെ വളര്‍ത്തുമൃഗങ്ങളെ എത്രത്തോളം നിസഹായരാക്കുന്നുവെന്ന് നമുക്ക് തകഴി പണ്ടേ പറഞ്ഞു തന്നതാണ്. പക്ഷേ ഇവിടെ വൈറലാകുന്ന വീഡിയോ അത്രയ്ക്ക് അപകടം പിടിച്ച ചുറ്റുപാടില്‍ നടക്കുന്നതല്ല. 

മഴപെയ്ത് വെള്ളം കയറിയ ജലാശയത്തില്‍ മുങ്ങിത്താഴ്ന്ന് വരുന്ന ഒരു നായയെ മൂന്നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ഏറെ ശ്രമപ്പെട്ട് രക്ഷപ്പെടുത്തുന്നതാണ് വീഡിയോയില്‍. നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് പരസ്പരം കൈകള്‍ ചേര്‍ത്ത് വെള്ളത്തിലിറങ്ങിയാണ് നായയെ രക്ഷപ്പെടുത്തിയത്. സൗത്ത് ആഫ്രിക്കയില്‍ നിന്നെടുത്ത ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് അനേകം ആളുകളാണ് കണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com