

ആണ്‍ വേഷം കെട്ടി ഒരു പെണ്‍കുട്ടി വര്‍ഷങ്ങളോളമാണ് ആളുകളെപ്പറ്റിച്ച് ജീവിച്ചത്. ആളുകളെ പറ്റിച്ചത് പോട്ടെ ഏഴ് വര്‍ഷമായി പ്രേമിച്ച പെണ്‍കുട്ടിക്കു പോലും താന്‍ പ്രേമിക്കുന്ന പുരുഷന്‍ പെണ്ണാണെന്ന് മനസിലാക്കാന്‍ ആദ്യരാത്രി വരെ കാത്തിരിക്കേണ്ടി വന്നു. വിവാഹം കഴിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇവര്‍ പോത്തന്‍കോട് സ്വദേശിനിയായ യുവതിയോട് പ്രണയം നടിച്ചത്.
ശ്രീറാം എന്ന പേരിലായിരുന്നു കൊല്ലം കച്ചേരി നട സ്വദേശിനി റാണി എന്ന് പേരുള്ള ഈ തട്ടിപ്പുകാരി ആണ്‍ വേഷം കെട്ടി ജീവിച്ചത്. നീണ്ട ഏഴു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് പോത്തന്‍കോട് സ്വദേശിനിയായ നിര്‍ധന കുടുംബത്തിലെ യുവതിയോട് ശ്രീറാം വിവാഹം കഴിക്കാമെന്നു പറയുന്നത്. വിവാഹം കഴിഞ്ഞ അന്നു തന്നെ വരന്‍ പെണ്ണാണെന്ന് വധു കണ്ടെത്തിയതോടെയാണ് ആ നാടകം പൊളിയുന്നത്.
വിവാഹത്തിന്റെ അന്ന് പകല്‍ വരെ പെണ്‍കുട്ടിക്ക് യാതൊരുവിധ സംശയം തോന്നിക്കാതെ പെരുമാറാന്‍ റാണിക്ക് സാധിച്ചു. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കുകയായിരുന്നു റാണിയുടെ ലക്ഷ്യം. തട്ടിപ്പ് പൊളിഞ്ഞതോടെ റാണിയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്.
എട്ടുവര്‍ഷം മുന്‍പായിരുന്നു കൊട്ടിയത്ത് ഒരു കടയില്‍ നിന്നു മാര്‍ക്കറ്റിങ്ങ് എക്‌സിക്യുട്ടിവ് ചമഞ്ഞ് 3.75 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ റാണി ജാമ്യത്തിലറിങ്ങുന്നത്. തുടര്‍ന്ന് തെക്കന്‍ ജില്ലകളില്‍ പല സ്ഥലത്തും പുരുഷ വേഷം കെട്ടി ഇവര്‍ ചെറുതും വലുതുമായ ഒട്ടേറെ തട്ടിപ്പുകള്‍ നടത്തി.
ഇതിന് തന്റെ പുരുഷ സമാനമായ രൂപം ഏറെ സഹായകമായി ഈ യുവതിക്ക്. പറ്റെ വെട്ടി ഇരുവശത്തേയ്ക്കും രണ്ടായി പകുത്തിട്ട മുടി, എപ്പോഴും ക്ലീന്‍ ഷേവ് ചെയ്ത മുഖം, ഹാഫ് സ്ലീവ് ഷര്‍ട്ടും ജീന്‍സും ഷൂസും വേഷം, കയ്യില്‍ ചരട്, ആഢംബര ബൈക്കില്‍ യാത്ര. പുകവലിയും മദ്യപാനവും ശീലം. ആരോടും അധികം അടുത്തിടപഴകില്ല. ഇങ്ങനെയായിരുന്നു ശ്രീറാം എന്ന റാണി.
കടയില്‍ നിന്ന് ടൈല്‍സ് ഓഡറുകള്‍ ശേഖരിക്കലും കളക്ഷനുമായിരുന്നു റാണിയുടെ ജോലി. എന്നാല്‍ ഈ ജോലിയില്‍ നിന്ന് മൂന്നു മാസം കൊണ്ട് റാണി തട്ടിച്ചത് 3. 75 ലക്ഷം രൂപ. പണം കൈപ്പറ്റുമ്പോള്‍ രസീത് ബുക്കും കാര്‍ബണ്‍ പേപ്പറും ഉപയോഗിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും ഉള്‍പ്പെടെ മൂന്നു പേജുകളിലായി തുക രേഖപ്പെടുത്തും. പേന കൊണ്ട് എഴുതിയ ഒര്‍ജിനല്‍ രസീത് കടക്കാരന് നല്‍കണം. എന്നാല്‍ ഈ സമയം കാര്‍ബണ്‍ ഉപയോഗിക്കാതെ യഥാര്‍ത്ഥ തുക രേഖപ്പെടുത്തി ഒര്‍ജിനല്‍ രസീത് കടക്കാര്‍ക്കു നല്‍കിയ ശേഷം തുകയുടെ ഒരുഭാഗം പോക്കറ്റിലാക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates