ബാങ്ക് വായ്പാ വിവാദം ഒത്തുതീർന്നു; വ്യാപാരിയുടെ 41 ലക്ഷം രൂപയുടെ കുടിശ്ശിക എഴുതിത്തള്ളും

ബാങ്ക് ബോർഡ് യോഗം ചേർന്ന് വർഗീസിന്റെ തുടർചികിത്സയ്ക്കുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും തീരുമാനമെടുക്കും
Congress force closes bank in protest @ Alappuzha
Congress force closes bank in protest @ Alappuzha
Edited By:
Updated on: 
1 min read

ആലപ്പുഴ: ആലപ്പുഴ ഇസാഫ് ബാങ്കിന് മുന്നിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തിവന്ന സമരം ഒത്തുതീർന്നു. കളക്ടറുടെ മധ്യസ്ഥതയിൽ എഡി തോമസ് എംഎൽഎയും ബാങ്ക് ഉദ്യോഗസ്ഥരും തമ്മിൽ നടത്തിയ ചർച്ചയിൽ തുമ്പോളി സ്വദേശി വർഗീസിന്റെ 41 ലക്ഷം രൂപയുടെ വായ്പ എഴുതിത്തള്ളാൻ തീരുമാനമായി.

ബാങ്ക് ബോർഡ് യോഗം ചേർന്ന് വർഗീസിന്റെ തുടർചികിത്സയ്ക്കുള്ള സാമ്പത്തിക സഹായത്തിന്റെ കാര്യത്തിലും തീരുമാനമെടുക്കും. കളക്ടറുടെ നേതൃത്വത്തിലുള്ള ചർച്ചയിലെ തീരുമാനങ്ങളെ വർഗീസിന്റെ കുടുംബം പൂർണ്ണമായി സ്വാഗതം ചെയ്തു. ബാങ്കിന്റെ ഭാഗത്തുനിന്നുള്ള സമ്മർദ്ദത്തെയും ഭീഷണിയെയും തുടർന്ന് ഗുരുതരാവസ്ഥയിലായ വ്യാപാരിക്ക് നീതി ലഭിക്കണമെന്ന ആവശ്യപ്പെട്ടായിരുന്നു കോൺഗ്രസ് നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. നിലവിൽ വർഗീസ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.

Summary

The Congress protest against the ESAF Small Finance Bank in Alappuzha has been called off after a meeting brokered by the district collector decided to write off the outstanding loan of a hospitalized merchant, Varghese.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER