പുന്നപ്ര-വയലാർ വിവാദം അനാവശ്യമല്ല; സിപിഐയുടെ ചരിത്രം രചിക്കാൻ മറ്റൊരാളെ ആവശ്യമില്ലെന്ന് എസ്. സോളമൻ

ടിവി തോമസിനെ അപ്രധാനിയാക്കാൻ സിപിഎം ശ്രമിക്കുന്നുവെന്നും എസ്. സോളമൻ.
S Solaman
S Solaman
Edited By:
Updated on: 
1 min read

ആലപ്പുഴ: പുന്നപ്ര–വയലാർ ചരിത്രം എഴുതാൻ തോമസ് ഐസക്കിനെ സിപിഐ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി എസ്. സോളമൻ. പുന്നപ്ര–വയലാർ വിവാദം അനാവശ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. പുന്നപ്ര–വയലാർ സമരം നടത്തിയത് സിപിഐയാണ്. പാർട്ടിയുടെ സമരചരിത്രം രചിക്കാൻ മറ്റൊരു പാർട്ടിയുടെ നേതാവിനെ ആവശ്യമില്ലെന്നും അത്തരമൊരാളെ ചുമതലപ്പെടുത്തേണ്ട ഗതികേട് സിപിഐക്കില്ലെന്നും സോളമൻ വ്യക്തമാക്കി.

പുതിയ ചരിത്രരചനയിൽ ടിവി തോമസ് അടക്കമുള്ള നേതാക്കളെ അപ്രധാനികളാക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. പുന്നപ്ര–വയലാർ ചരിത്രത്തിൽ ടിവി തോമസിനെ അപ്രസക്തനാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. തോമസ് ഐസക്കിനെ സിപിഎം ചുമതലപ്പെടുത്തിയതിൽ സിപിഐക്ക് ആശങ്കയില്ല. എന്നാൽ, ചിന്ത വാരികയിൽ ടിവ. തോമസിന്റെ ചിത്രം ഒമ്പതാമതായി നൽകിയത് അദ്ദേഹത്തെ അപ്രധാനനാക്കാനുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണെന്നും സോളമൻ ആരോപിച്ചു.

പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ സവർക്കറുടെ ചിത്രം സ്ഥാപിച്ചതുമായി ഇതിനെ താരതമ്യം ചെയ്ത അദ്ദേഹം, ചിലരെ സമരനായകരായി പ്രതിഷ്ഠിക്കാൻ സിപിഎം ശ്രമിക്കുകയാണെന്നും കുറ്റപ്പെടുത്തി. ഗാന്ധിയെ അപ്രസക്തനാക്കാനുള്ള ശ്രമമാണ് സെൻട്രൽ ഹാളിലും നടന്നതെന്നും സോളമൻ ചൂണ്ടിക്കാട്ടി.

Summary

CPI Alappuzha District Secretary S. Solaman has stated that the controversy surrounding the Punnapra-Vayalar history is not unnecessary, clarifying that Thomas Isaac was never entrusted by the CPI to write it

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER