'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ പ്രദർശനം മുടങ്ങി; കൊച്ചി സെന്റർ സ്ക്വയർ മാളിൽ പ്രേക്ഷകരുടെ പ്രതിഷേധം

മുൻകൂട്ടി അറിയിപ്പില്ലാതെ ഷോ റദ്ദാക്കിയെന്ന് പരാതി; മോട്ടോറിലെ സാങ്കേതിക തകരാറെന്ന് അധികൃതർ
Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'
Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'IANS
Updated on
1 min read

കൊച്ചി: മുൻകൂട്ടി അറിയിപ്പൊന്നും നൽകാതെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ പ്രദർശനം റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി എംജി റോഡിലെ സെന്റർ സ്ക്വയർ മാളിലെ തിയേറ്ററിൽ പ്രേക്ഷകരുടെ പ്രതിഷേധം. ശനിയാഴ്ച വൈകുന്നേരം സിനിമ കാണാനെത്തിയ കുടുംബങ്ങളും യുവാക്കളും തിയേറ്റർ മാനേജ്‌മെന്റിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് രംഗത്തെത്തുകയായിരുന്നു. മാളിന്റെ ആറാം നിലയിലുള്ള സ്ക്രീൻ മൂന്നിൽ വൈകുന്നേരം 7.10-ന് നിശ്ചയിച്ചിരുന്ന 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' സിനിമയുടെ പ്രദർശനമാണ് അവസാന നിമിഷം അപ്രതീക്ഷിതമായി റദ്ദാക്കിയത്.

Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'
പാലിയേക്കരയില്‍ ടോള്‍ നിരക്ക് കൂട്ടാന്‍ അനുമതി; കാറുകള്‍ക്ക് 10 ശതമാനം വര്‍ധിക്കും

ഓണം അവധിക്കാലം കുടുംബസമേതം ആസ്വദിക്കുന്നതിന്റെ ഭാഗമായി ബുക്ക് മൈ ഷോ വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് എത്തിയവരാണ് ദുരിതത്തിലായത്. തിയേറ്റർ കവാടത്തിൽ എത്തിയപ്പോൾ മാത്രമാണ് സിനിമയുടെ പ്രദർശനം റദ്ദാക്കിയ വിവരം തങ്ങൾ അറിഞ്ഞതെന്ന് പ്രേക്ഷകർ കുറ്റപ്പെടുത്തി. "7.10-ന്റെ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' കാണാൻ ഒരുപാട് പ്രതീക്ഷയോടെയാണ് കുടുംബത്തോടെ എത്തിയത്. എന്നാൽ ഷോ റദ്ദാക്കിയ വിവരം മുൻകൂട്ടി എസ്.എം.എസ് വഴിയോ മെയിൽ വഴിയോ ഞങ്ങളെ അറിയിക്കാൻ തിയേറ്റർ അധികൃതർ തയ്യാറായില്ല. ഇവിടെ എത്തിയപ്പോഴാണ് വിവരം പറയുന്നത്," ഒരു പ്രേക്ഷകൻ രോഷം പങ്കുവച്ചു.

Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'
'ഇ-ബുക്ക് വായിക്കാം, കാശുണ്ടാക്കാം'; പുസ്തക പ്രേമികളെ കുടുക്കി ഒന്നേകാൽ കോടിയുടെ വൻ തട്ടിപ്പ്

ടിക്കറ്റ് തുക റീഫണ്ട് ചെയ്യാമെന്നും ഈ മാസം മറ്റൊരു ദിവസം സിനിമ കാണാനായി പ്രത്യേക വൗച്ചർ നൽകാമെന്നും തിയേറ്റർ മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും പ്രേക്ഷകർ ഇത് അംഗീകരിക്കാൻ തയ്യാറായില്ല. "എല്ലാവരും ഒരുമിച്ച് ഒത്തുകൂടി അവധിക്കാലത്ത് സിനിമ കാണാൻ വന്നതാണ്. മറ്റൊരു ദിവസം സൗകര്യംപോലെ വന്ന് സിനിമ കാണാൻ വൗച്ചർ നൽകുന്നു എന്ന് പറയുന്നത് ഒട്ടും പ്രായോഗികമല്ല. വീണ്ടും എല്ലാവർക്കും ഒന്നിച്ച് സമയം കണ്ടെത്താൻ സാധിക്കില്ല," പ്രേക്ഷകർ ചൂണ്ടിക്കാട്ടി. കൂടാതെ പ്രശ്നം നേരിട്ട് സംസാരിച്ച് പരിഹരിക്കാൻ ഉത്തരവാദപ്പെട്ട മാനേജ്‌മെന്റ് പ്രതിനിധികൾ ആരും മുന്നോട്ടുവന്നില്ലെന്നും ആളുകൾ ആരോപിച്ചു.

Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'
'കീഴ്‌വഴക്കങ്ങളിൽ മാത്രം ഒതുങ്ങരുത്, കൂട്ടായ നേതൃത്വം വേണം'; മുഖപത്ര യുദ്ധത്തിൽ സിപിഎമ്മിന് സിപിഐയുടെ മറുപടി

അതേസമയം, പ്രൊജക്ടറുമായി ബന്ധപ്പെട്ട മോട്ടോറിലുണ്ടായ അപ്രതീക്ഷിത സാങ്കേതിക തകരാർ കാരണമാണ് സ്ക്രീൻ മൂന്നിലെ പ്രദർശനം മുടങ്ങിയതെന്ന് തിയേറ്റർ അധികൃതർ വിശദീകരിച്ചു. ബുദ്ധിമുട്ട് നേരിട്ട മുഴുവൻ പ്രേക്ഷകർക്കും ടിക്കറ്റ് തുക തിരികെ നൽകാനും മറ്റ് സൗകര്യങ്ങൾ ഏർപ്പെടുത്താനും മാനേജ്‌മെന്റ് തയ്യാറായിട്ടുണ്ടെന്നും അവർ അറിയിച്ചു.

Nivin Pauly, Mamitha Baiju-starrer 'Bethlehem Kudumba Unit'
69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം
Summary

A commotion erupted at Centre Square Mall on MG Road, Kochi, on Saturday evening after the scheduled screening of the Malayalam movie Bethlehem Kudumba Unit was abruptly cancelled without prior notice to ticket holders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com