അടിമാലി–മൂന്നാർ ദേശീയപാതയിൽ വൻപാറ വീണു: ഗതാഗത നിരോധനം; വാഹനങ്ങൾ വഴിതിരിച്ചുവിട്ടു

തടസ്സങ്ങൾ നീക്കാൻ മൂന്ന് ദിവസം വേണ്ടിവരുമെന്ന് അധികൃതർ
Adimali Munnar Traffic Banned
Adimali Munnar Traffic Banned
Edited By:
Updated on: 
1 min read

ഇടുക്കി: കൊച്ചി–ധനുഷ്കോടി ദേശീയപാത 85-ലെ അടിമാലി–മൂന്നാർ റൂട്ടിൽ വൻപാറ അടർന്നുവീണതിനെത്തുടർന്ന് പാതയിലെ ഗതാഗതം പൂർണ്ണമായി നിരോധിച്ചു. മൂന്നാർ രണ്ടാം മൈൽ ഭാഗത്താണ് കഴിഞ്ഞ രാത്രി ദേശീയപാത വികസനത്തിനായി മണ്ണുമാന്തുന്നതിനിടെ കൂറ്റൻ പാറ റോഡിലേക്ക് പതിച്ചത്. റോഡിലെയും പരിസരത്തെയും മുഴുവൻ സുരക്ഷാ ഭീഷണികളും ഒഴിവാക്കുന്നത് വരെ ഈ റൂട്ടിലെ ഗതാഗത നിരോധനം തുടരുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവത്ത് അറിയിച്ചു.

റോഡിലേക്ക് പതിച്ച വലിയ പാറയ്ക്ക് പുറമെ, ഈ മേഖലയിൽ മറ്റ് പാറകളും വൻമരങ്ങളും അപകടകരമായ അവസ്ഥയിൽ നിൽക്കുന്നത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. റോഡ് തടസ്സപ്പെടുത്തി കിടക്കുന്ന പാറ പൊട്ടിച്ചുനീക്കാനും അപകടാവസ്ഥയിലുള്ള മരങ്ങളും മറ്റ് കല്ലുകളും വെട്ടിമാറ്റാനും ചുരുങ്ങിയത് മൂന്ന് ദിവസമെങ്കിലും വേണ്ടിവരുമെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. മൂന്ന് ദിവസത്തിനകം തടസ്സങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാൻ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്ക് ജില്ലാ കളക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

Adimali Munnar Traffic Banned
പൂജാ അവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; മൂന്ന് ദിവസത്തിനിടെ എത്തിയത് 73,000-ത്തിലധികം പേർ

വാഹനങ്ങൾ വഴിതിരിച്ചുവിട്ടത് ഇങ്ങനെ:

മൂന്നാറിൽ നിന്ന് അടിമാലി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ രണ്ടാം മൈലിൽ നിന്ന് തിരിഞ്ഞ് ആനച്ചാൽ, ഇരുട്ടുകാനം വഴി അടിമാലിയിലേക്ക് പോകണം.

അടിമാലിയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് ആനച്ചാൽ വഴി രണ്ടാം മൈലിലെത്തി മൂന്നാറിലേക്ക് യാത്ര തുടരണം.

മാങ്കുളത്തേക്ക് പോകുന്ന വാഹനങ്ങൾ ഇരുട്ടുകാനത്തുനിന്ന് തിരിഞ്ഞ് കല്ലാർ ജംഗ്ഷനിലെത്തി മാങ്കുളം റോഡിലേക്ക് പ്രവേശിക്കണം.

Adimali Munnar Traffic Banned
അക്ഷരവെളിച്ചം പകരാൻ ചിറ്റൂർ തുഞ്ചൻ മഠം ഒരുങ്ങി; ആയിരത്തോളം കുരുന്നുകൾ ആദ്യാക്ഷരം കുറിക്കും

വിദഗ്‌ധരടങ്ങുന്ന സാങ്കേതിക സമിതി സ്ഥലത്തെത്തി പരിശോധന നടത്തി റോഡിലെ മുഴുവൻ സുരക്ഷാ ഭീഷണികളും ഒഴിഞ്ഞുവെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ അടിമാലി–മൂന്നാർ റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിക്കുകയുള്ളൂവെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രാത്രികാല സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും അടിയന്തരമായി സ്ഥാപിക്കാൻ ജില്ലാ പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. മലഞ്ചെരിവുകളിൽ മണ്ണ് മാറ്റുമ്പോൾ കുത്തനെയുള്ള വെട്ടിമാറ്റലിന് പകരം സുരക്ഷിതമായ ശാസ്ത്രീയ ബെഞ്ച് കട്ടിംഗ് രീതി നടപ്പിലാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും നിർദ്ദേശിച്ചു.

Adimali Munnar Traffic Banned
ഗുരുവായൂർ ക്ഷേത്രദർശനത്തിന് നവംബർ 1 മുതൽ എല്ലാ ദിവസവും വെർച്വൽ ക്യൂ; ബുക്കിങ്ങിന് 25 രൂപ ഫീസ്
Adimali Munnar Traffic Banned
അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ തിരുവുള്ളക്കാവ്; സരസ്വതീസങ്കല്പമല്ല, വിദ്യാസ്വരൂപനായി അനുഗ്രഹിക്കുന്നത് ധർമ്മശാസ്താവ്
Adimali Munnar Traffic Banned
ഫാസ്ടാഗിൽ പണമില്ല: പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസുകൾ തടഞ്ഞിട്ടു; യാത്രക്കാർ പെരുവഴിയിൽ
Summary

Traffic along the vital Adimali–Munnar stretch on National Highway 85 has been completely suspended after a massive boulder fell onto the roadway at Randaam Mile during excavation work for highway expansion

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com