വാലിൽ ഗുരുതര പരിക്ക്, വേദന തിന്ന് കാട്ടാന ചുറ്റിത്തിരിയുന്നു; രണ്ടാഴ്ചയായിട്ടും തിരിഞ്ഞുനോക്കാതെ വനംവകുപ്പ്

വേദന മൂലം ആന അക്രമാസക്തനാകുമെന്ന് ആശങ്ക
Injured Wild Elephant Anakulam Mankulam
Injured Wild Elephant Anakulam Mankulam
Edited By:
Updated on
1 min read

ഇടുക്കി: മാങ്കുളം ആനക്കുളത്ത് വാലിന്റെ ഭാഗത്ത് ഗുരുതരമായി പരിക്കേറ്റ കാട്ടാനയ്ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാതെ വനംവകുപ്പ് അനാസ്ഥ കാട്ടുന്നതായി പരാതി. വാലിന് ആഴത്തിൽ മുറിവേറ്റ് കടുത്ത വേദന സഹിച്ച് കഴിഞ്ഞ രണ്ടാഴ്ചയോളമായി ഈ കാട്ടാന പ്രദേശത്ത് അലഞ്ഞുതിരിയുകയാണ്. വിവരം പലതവണ അറിയിച്ചിട്ടും ആനയ്ക്ക് വൈദ്യസഹായം എത്തിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് പ്രദേശവാസികളുടെ ആരോപണം. ജനവാസമേഖലയോട് ചേർന്നുള്ള ആനക്കുളം ഭാഗത്താണ് പരിക്കേറ്റ നിലയിൽ കൊമ്പനെ പതിവായി കണ്ടുവരുന്നത്. നടക്കാൻ പോലും പ്രയാസപ്പെടുന്ന നിലയിലാണ് ആനയുടെ സഞ്ചാരം.

Injured Wild Elephant Anakulam Mankulam
കാസർകോട് - കാഞ്ഞങ്ങാട് കെഎസ്ടിപി തീരദേശ പാത ഇനി 'സൂപ്പറാകും'; നവീകരണ പ്രവൃത്തികൾ പുനരാരംഭിച്ചു

കാട്ടാനയുടെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ നാട്ടുകാർ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാൽ പ്രദേശത്തെത്തി ആനയെ ദൂരെനിന്ന് കണ്ടുമടങ്ങിയതല്ലാതെ മുറിവിൽ മരുന്ന് വെക്കാനോ വിദഗ്ദ്ധ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനോ വനംവകുപ്പ് തയ്യാറായില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആനയുടെ മുറിവ് കൂടുതൽ വഷളായി പഴുപ്പ് ബാധിക്കാനുള്ള സാധ്യതയേറെയാണ്.

Injured Wild Elephant Anakulam Mankulam
പുലിക്കളിക്കിടെ പൂസായി, വണ്ടി നിർത്തിയിട്ട സ്ഥലം മറന്നു; രണ്ട് നാൾ നഗരം അരിച്ചുപെറുക്കിയ ഡ്രൈവർക്ക് തുണയായി പൊലീസ്

വാലിലെ മുറിവിൽ നിന്നുള്ള വേദനയും ശാരീരിക അസ്വസ്ഥതകളും കാരണം കാട്ടാന എപ്പോൾ വേണമെങ്കിലും പ്രകോപിതനായി അക്രമസ്വഭാവം കാട്ടാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. വിനോദസഞ്ചാരികളും തദ്ദേശവാസികളും ധാരാളമായി എത്തുന്ന ആനക്കുളത്ത് ആന അക്രമാസക്തനായാൽ അത് വലിയ ദുരന്തത്തിന് വഴിവെക്കും.

Injured Wild Elephant Anakulam Mankulam
മോഷ്ടിച്ച ബൈക്കിൽ അമിതവേഗത്തിൽ പാച്ചിൽ; നായയെ ഇടിച്ച് നിയന്ത്രണംവിട്ട് ബൈക്കുകൾ കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾ മരിച്ചു
Summary

Severe resentment is brewing among local residents in Mankulam, Idukki, over the alleged apathy of the Forest Department in providing medical treatment to a wild elephant spotted with severe injuries in Anakulam.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com