കുരുമുളക് കൃഷിയിലെ 'പൊലീസ് മുറ'; പൈപ്പുകളിൽ കുരുമുളക് വിപ്ലവം തീർത്ത് രാധാകൃഷ്ണൻ

കട്ടപ്പന ട്രാഫിക് എസ്‌ഐയും വണ്ടൻമേട് എഎസ്ഐയായ ഭാര്യയും ഒഴിവുസമയങ്ങളിൽ കർഷകരാകുന്നു.
Radhakrishnan_police_farmer
Radhakrishnan_police_farmerSpecial Arrangement
Edited By:
Updated on
2 min read

നെടുങ്കണ്ടം: ക്രമസമാധാന പാലനത്തിന്റെ ഔദ്യോഗിക തിരക്കുകളിൽ നിന്നും ഒഴിവ് കിട്ടുമ്പോൾ ലാത്തിയും തോക്കും മാറ്റിനിർത്തി മണ്ണിലേക്ക് ഇറങ്ങുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഇടുക്കിയിലെ കാർഷിക രംഗത്ത് പുത്തൻ ചരിത്രമെഴുതുകയാണ്. കട്ടപ്പന ട്രാഫിക് പൊലീസിലെ അഡീഷണൽ എസ്ഐയായ നെടുങ്കണ്ടം കല്ലാർ സ്വദേശി രാധാകൃഷ്ണനാണ് മണ്ണിലെ പരീക്ഷണങ്ങളിലൂടെ സഹപ്രവർത്തകർക്കും കർഷകർക്കും ഒരുപോലെ മാതൃകയാകുന്നത്. പരമ്പരാഗത കൃഷിരീതികളിൽ നിന്നും വ്യത്യസ്തമായി, കുരുമുളക് കൃഷിക്ക് അദ്ദേഹം നടപ്പിലാക്കിയ 'പൊലീസ് മുറ' ഇപ്പോൾ ഇടുക്കിയിലെ കർഷകർക്കിടയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു

Radhakrishnan_police_farmer
ആളും ആരവവുമില്ലാതെ മൂന്നാറിന്റെ കുളിരറിയാം; യാത്രികരുടെ ഒളിഞ്ഞിരിക്കുന്ന സ്വർഗ്ഗമായി സൂര്യനെല്ലി

തന്റെ ഉടമസ്ഥതയിലുള്ള 40 സെന്റ് ഭൂമിയിലാണ് പരമ്പരാഗത താങ്ങുമരങ്ങൾക്ക് (മുരിക്ക്, കിളിഞ്ഞിൽ തുടങ്ങിയവ) പകരം പിവിസി പൈപ്പുകൾ താങ്ങുകാലുകളാക്കി രാധാകൃഷ്ണൻ കുരുമുളക് കൃഷി വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. പരമാവധി എട്ടടി ഉയരത്തിൽ മുറിച്ചെടുത്ത പൈപ്പുകൾ ഒന്നരയടി താഴ്ചയിൽ മണ്ണിൽ ഉറപ്പിച്ചാണ് ഇദ്ദേഹം ഈ വിപ്ലവ കൃഷിക്ക് തുടക്കമിട്ടത്. കൃഷിയിടത്തിൽ അഞ്ചടി അകലത്തിലാണ് പൈപ്പുകൾ നാട്ടിയത്. നിലവിൽ 400 ഓളം കുരുമുളക് ചെടികളാണ് ഈ അത്യാധുനിക രീതിയിൽ ഇദ്ദേഹം തന്റെ കൃഷിയിടത്തിൽ അതീവ ശ്രദ്ധയോടെ പരിപാലിച്ചു പോരുന്നത്.

Radhakrishnan_police_farmer
'ബന്ധുക്കളെ വിളിച്ചുവരുത്തി, പൊലീസ് മുറയില്‍ ചോദ്യം ചെയ്യല്‍'; ഞെട്ടിയ കുട്ടിയമ്മയ്ക്ക് പിറന്നാള്‍ സര്‍പ്രൈസ്, വൈറല്‍ വിഡിയോ

തൊഴിലാളികളില്ലാതെ വിളവെടുപ്പ്; തുണയായി സഹധർമ്മിണിയും

കൂലിക്ക് തൊഴിലാളികളെ കിട്ടാനില്ലാത്തതും ഉയർന്ന വേതന നിരക്കും കാരണം കൃഷി ഉപേക്ഷിക്കുന്ന കർഷകർക്കുള്ള കൃത്യമായ മറുപടിയാണ് രാധാകൃഷ്ണന്റെ ഈ പൈപ്പ് കുരുമുളക് കൃഷി രീതി. ഈ കൃഷിരീതിയുടെ പ്രധാന പ്രത്യേകത, തൊഴിലാളികളുടെ യാതൊരുവിധ സഹായവുമില്ലാതെ കൃഷി പരിപാലനവും വിളവെടുപ്പും കർഷകന് തന്നെ സ്വയം ചെയ്യാം എന്നതാണ്.

ഉയരം എട്ടടിയായി പരിമിതപ്പെടുത്തിയിരിക്കുന്നതിനാൽ ഏണി ഉപയോഗിക്കാതെ തന്നെ കുരുമുളക് അതിവേഗം പറിച്ചെടുക്കാൻ സാധിക്കും. കുരുമുളക് കൃഷിക്ക് പുറമെ കാപ്പി, ഏലം, വിവിധയിനം വിദേശ ഫലവൃക്ഷങ്ങൾ, സ്വന്തമായി നിർമ്മിച്ച കുളത്തിലെ മീൻ വളർത്തൽ എന്നിവയെല്ലാം അടങ്ങുന്ന സമ്പൂർണ്ണ സമ്മിശ്ര കൃഷി രീതിയാണ് രാധാകൃഷ്ണൻ വിജയകരമായി പിന്തുടരുന്നത്.

Radhakrishnan_police_farmer
മതിവരാത്ത കാഴ്ചകള്‍....; രാമക്കല്‍മേടിനെ അറിയാം

ഭർത്താവിന്റെ കാർഷിക പരീക്ഷണങ്ങൾക്ക് പിന്തുണയുമായി ഭാര്യ ശ്രീകലയും സജീവമായി കൃഷിയിടത്തിലുണ്ട് എന്നുള്ളതാണ് ഈ വിജയഗാഥയ്ക്ക് മാറ്റ് കൂട്ടുന്നത്. വണ്ടൻമേട് പോലീസ് സ്റ്റേഷനിലെ എഎസ്ഐയാണ് ശ്രീകല. സ്റ്റേഷനിലെ ജോലികൾ കഴിഞ്ഞ് ലഭിക്കുന്ന ചെറിയ ഒഴിവുസമയം ഈ പോലീസ് ദമ്പതികൾ ഒന്നിച്ച് ചിലവിടുന്നത് തങ്ങളുടെ പ്രിയപ്പെട്ട കൃഷിയിടത്തിലാണ്. സ്വന്തം നിലയിൽ നൂതന കൃഷി രീതികൾ വിജയകരമായി പരീക്ഷിക്കുന്നതിനൊപ്പം തന്നെ, തനിക്കുണ്ടായ കാർഷിക അറിവുകൾ നാട്ടിലെ മറ്റ് സാധാരണ കർഷകർക്ക് പൂർണ്ണമായി പകർന്നു നൽകാനും ഈ പോലീസുകാരൻ ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും സമയം കണ്ടെത്തുന്നുണ്ട്.

Summary

Setting a new benchmark in innovative agriculture, Radhakrishnan, an Additional SI with the Kattappana Traffic Police, has scripted a success story in black pepper cultivation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com