പടയപ്പയും അരിക്കൊമ്പനും വരയാടും മൂന്നാറിലെത്തുന്നു; വിദ്യാരംഗം സർഗോത്സവ വേദികൾക്ക് മൂന്നാർ തനിമ

ഇടുക്കി ജില്ലാ സർഗോത്സവത്തിന് 'കുറിഞ്ഞിക്കൂട്ടം' എന്ന് പേര്
Sargotsavam.
Sargotsavam.
Edited By:
Updated on: 
1 min read

മൂന്നാർ: കട്ടൻ ചായയുടെ മണവും കോടമഞ്ഞിന്റെ തണുപ്പുമുള്ള മൂന്നാറിന്റെ തനത് സൗന്ദര്യവും വന്യതയും വേദികളിലേക്ക് ആവാഹിച്ച് ഇടുക്കി ജില്ലാ വിദ്യാരംഗം കലാ സാഹിത്യ വേദി. ഒക്ടോബർ 28 മുതൽ മൂന്നാറിൽ ആരംഭിക്കുന്ന ജില്ലാ സർഗോത്സവത്തിന്റെ വേദികൾക്ക് പേരിട്ടപ്പോഴാണ് സംഘാടകർ പൂർണ്ണമായും 'മൂന്നാർ ടച്ച്' നൽകി വ്യത്യസ്തത പുലർത്തിയത്.

Sargotsavam.
കളിച്ചും രസിച്ചും സ്ഥാനാർത്ഥികളെ അറിയാം: കാലിക്കറ്റ് സർവകലാശാലാ തെരഞ്ഞെടുപ്പിൽ ഗെയിമിങ് ആപ്പുമായി എസ്എഫ്ഐ

ജില്ലാ സർഗോത്സവത്തിന് മൊത്തത്തിൽ 'കുറിഞ്ഞിക്കൂട്ടം' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. ഇതിന് കീഴിൽ മത്സരങ്ങൾക്കായി തയ്യാറാക്കിയ ഏഴ് വേദികൾക്കും മൂന്നാറിന്റെ സ്വന്തം വന്യജീവികളുടെയും പ്രകൃതിവിശേഷങ്ങളുടെയും പേരുകളാണ് നൽകിയിരിക്കുന്നത്. വേദി ഒന്നിന് മൂന്നാറിന്റെ സ്വകാര്യ അഹങ്കാരമായ 'നീലക്കുറിഞ്ഞി' എന്നാണ് പേരിട്ടിരിക്കുന്നത്. വേദി രണ്ട് തോട്ടം മേഖലയുടെ അടയാളമായ 'കൊളുന്ത്' എന്ന പേരിൽ അറിയപ്പെടും. മൂന്നാറിലെ ജനപ്രിയ കാട്ടാനയായ 'പടയപ്പ'യുടെ പേരിലാണ് മൂന്നാം വേദി.

Sargotsavam.
കുട്ടികളുടെ ജീവൻ പണയംവെച്ച് ഡ്രൈവറുടെ അഭ്യാസപ്രകടനം: സ്കൂൾ ബസ് ഓടിച്ചത് ഫോണിൽ സംസാരിച്ച് അമിതവേഗതയിൽ|VIDEO

വരയാടുകളുടെ സംരക്ഷണ കേന്ദ്രമായ രാജമലയെ ഓർമ്മിപ്പിച്ച് നാലാം വേദിക്ക് 'വരയാട്' എന്നും, വാർത്തകളിൽ നിറഞ്ഞ കാട്ടുകൊമ്പൻ 'അരിക്കൊമ്പൻ' എന്ന പേര് അഞ്ചാം വേദിക്കും നൽകി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തേയിലത്തോട്ടമായ 'കൊളുക്കുമല'യാണ് ആറാം വേദിയുടെ പേര്. വേദി ഏഴിന് 'ബോട്ടാണിക്കൽ ഗാർഡൻ' എന്നും പേരിട്ടു.

Sargotsavam.
തേയിലത്തുരുത്തുകളിൽ വിസ്മയക്കാഴ്ചകൾ ഒരുക്കി പെരിയകനാൽ: കോടമഞ്ഞും കുളിർമഴയും നിറഞ്ഞ മൂന്നാറിലെ മാന്ത്രിക ഗ്രാമം

ഒക്ടോബർ 28-ന് ആരംഭിച്ച് 30-ന് സമാപിക്കുന്ന മൂന്ന് ദിവസത്തെ സർഗോത്സവത്തിൽ ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ഇരുനൂറോളം പ്രതിഭകൾ വിവിധ സാഹിത്യ, സാംസ്കാരിക മത്സരങ്ങളിൽ മാറ്റുരയ്ക്കുമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ജി. സോജൻ അറിയിച്ചു. മൂന്നാറിന്റെ പ്രകൃതിയെയും വന്യജീവികളെയും അടുത്തറിഞ്ഞുകൊണ്ട് കലയും സാഹിത്യവും ആഘോഷമാക്കാൻ ഒരുങ്ങിയിരിക്കുകയാണ് വിദ്യാർത്ഥികളും അധ്യാപകരും.

Summary

Adding an authentic local flavor to its annual cultural fest, the Idukki District Vidyarangam Kala Sahitya Vedi has named its competition stages after the iconic wildlife and regional hallmarks of the hill station for the upcoming district-level Sargolsavam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com