വണ്ടിപ്പെരിയാറില്‍ കടുവക്ക് വച്ച കൂട്ടില്‍ പുലി കുടുങ്ങി -VIDEO

അഞ്ച് വയസുള്ള ആണ്‍ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്
leopard
കൂട്ടില്‍ കുടുങ്ങിയ പുലി
Updated on
1 min read

തൊടുപുഴ: ഇടുക്കി വണ്ടിപ്പെരിയാറില്‍ കടുവക്ക് വച്ച കൂട്ടില്‍ പുലി കുടുങ്ങി. ഗ്രാമ്പിയില്‍ ആണ് സംഭവം. പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയ കടുവയെ പിടികൂടാനാണ് ഇവിടെ കൂട് സ്ഥാപിച്ചത്. പുലിയെ പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നു വിടും. അഞ്ച് വയസുള്ള ആണ്‍ പുലിയാണ് കൂട്ടില്‍ കുടുങ്ങിയത്.

രണ്ടുദിവസം മുമ്പ് ഗ്രാമ്പിയിലുള്ള വണ്ടിപ്പെരിയാര്‍ പഞ്ചായത്തംഗത്തിന്റെ വളര്‍ത്തു മൃഗത്തെ കടുവ ആക്രമിച്ചിരുന്നു. ഒരാഴ്ചയായി കടുവയെ പിടികൂടാന്‍ വനംവകുപ്പ് ശ്രമിച്ചുവരികയാണ്. മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്ന് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ വിട്ട കടുവയാണ് വണ്ടിപ്പെരിയാറിലെത്തിയത്. റേഡിയോ കോളര്‍ ഘടിപ്പിച്ചാണ് വിട്ടതെങ്കിലും കടുവയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് പുലി കൂട്ടില്‍ കുടുങ്ങുന്നത്.

leopard
'ആരോഗ്യ വകുപ്പിന് ഹണിമൂണ്‍ കാലം കിട്ടിയില്ല, പിറ്റേ ദിവസം തൊട്ട് ആക്രമണമായിരുന്നു'
leopard
രണ്ടാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി എഇഒ; അധ്യാപകനെതിരെ നടപടിക്ക് സാധ്യത
leopard
'പ്രതി ചേര്‍ത്തതില്‍ ഗൂഢാലോചന, ഒളിക്കാന്‍ ഉണ്ടെങ്കില്‍ ഫയലുകളും മാറ്റില്ലേ?; ചെയ്തത് കോടതിയെ അറിയിച്ചില്ല എന്ന തെറ്റ് മാത്രം'
Summary

Leopard trapped in cage set for tiger in Vandiperiyar, Watch Video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com