മൂന്നാറിൽ അടുക്കളത്തോട്ടത്തിന്റെ മറവിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ

ആറുമാസം വളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെടുത്തു
Cannabis Cultivation
Cannabis Cultivation
Edited By:
Updated on
1 min read

മൂന്നാർ: തോട്ടം മേഖലയിലെ അടുക്കളത്തോട്ടത്തിന്റെ മറവിൽ പച്ചക്കറികൾക്കിടയിൽ കഞ്ചാവ് നട്ടുവളർത്തിയ സംഭവത്തിൽ ഒരാൾ പിടിയിലായി. മൂന്നാർ അരുവിക്കാട് വെസ്റ്റ് ഡിവിഷനിൽ നടത്തിയ പരിശോധനയിൽ ആറുമാസത്തോളം വളർച്ചയെത്തിയ 14 വലിയ കഞ്ചാവ് ചെടികളും രണ്ട് കിലോയോളം ഉണക്കക്കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അരുവിക്കാട് സ്വദേശിയായ രാജാങ്കനെ (61) ദേവികുളം പൊലീസ് അറസ്റ്റ് ചെയ്തു.ലഹരിക്കടത്ത് തടയുന്നതിനായി സംസ്ഥാനവ്യാപകമായി നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു സംയുക്ത റെയ്ഡ്.

Cannabis Cultivation
32 സെക്കൻഡിൽ 50 മീറ്റർ; കുഞ്ഞിക്കാലുകളോടെ അഗ്നിമോൾ ഓടിക്കയറിയത് റെക്കോർഡ് പുസ്തകത്തിലേക്ക്

എസ്റ്റേറ്റ് ലയങ്ങൾക്ക് സമീപമുള്ള അടുക്കളത്തോട്ടത്തിലാണ് രാജാങ്കൻ കഞ്ചാവ് കൃഷി നടത്തിയിരുന്നത്. പുറത്തുനിന്ന് നോക്കുന്നവർക്ക് സംശയം തോന്നാത്ത രീതിയിൽ പച്ചക്കറികൾക്കിടയിലായിരുന്നു ചെടികൾ സംരക്ഷിച്ചിരുന്നത്. റെയ്ഡിൽ നല്ല രീതിയിൽ പരിപാലിച്ചുപോന്ന ആറുമാസം പ്രായമുള്ള ചെടികളാണ് പിഴുതെടുത്തത്. ചെടികൾക്ക് പുറമെ, വിളവെടുത്ത് വിൽപനയ്ക്കായി വീട്ടിനുള്ളിൽ ഉണക്കാൻ വെച്ചിരുന്ന രണ്ട് കിലോയോളം കഞ്ചാവും ഉദ്യോഗസ്ഥർ കണ്ടെടുത്തു.മൂന്നാർ ഡിവൈഎസ്പിയുടെ പ്രത്യേക നിർദ്ദേശപ്രകാരം മൂന്നാർ സബ് ഡിവിഷൻ ഡാൻസാഫ്സംഘവും ദേവികുളം പൊലീസും സംയുക്തമായാണ് അരുവിക്കാട്ടെ കൃഷിയിടത്തിൽ പരിശോധന നടത്തിയത്.

Cannabis Cultivation
പതിനൊന്ന് വയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസാധ്യാപകൻ ആറുവർഷത്തിന് ശേഷം പിടിയിൽ; കോടതി റിമാൻഡ് ചെയ്തു
Summary

In a targeted crackdown against illicit drug networks under 'Operation Thoofan,' law enforcement authorities uncovered cannabis plants cleverly concealed inside a kitchen garden at Aruvikkad West Division in Munnar, Idukki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com