ഇറക്കത്തിൽ നിയന്ത്രണം വിട്ട സ്കൂട്ടർ ഓവുചാലിലേക്ക് മറിഞ്ഞു; കാടാച്ചിറയിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മമ്മാക്കുന്ന് സ്വദേശി മുഹമ്മദ് റസൽ ആണ് മരണപ്പെട്ടത്; അപകടം മണ്ടോത്തുകാവിന് സമീപത്തെ ഇറക്കത്തിൽ
മുഹമ്മദ് റസൽ
മുഹമ്മദ് റസൽ
Edited By:
Updated on
1 min read

കണ്ണൂർ: കാടാച്ചിറ - മേലൂർ റോഡിൽ വിദ്യാർത്ഥികൾ സഞ്ചരിച്ച സ്കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞുവീണ് വിദ്യാർത്ഥി ദാരുണമായി മരണപ്പെട്ടു. മമ്മാക്കുന്ന് ജുമാമസ്ജിദിന് സമീപം താമസിക്കുന്ന താഴെക്കണ്ടി റഫീക്കിന്റെ മകൻ മുഹമ്മദ് റസൽ ആണ് മരണമടഞ്ഞത്. കാടാച്ചിറയിൽ നിന്നും മേലൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടർ മണ്ടോത്തുകാവിന് സമീപത്തുള്ള കുത്തനെയുള്ള ഇറക്കത്തിൽ വെച്ചാണ് അപകടത്തിൽപെട്ടത്. ഇറക്കമിറങ്ങുന്നതിനിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടമാവുകയും സ്കൂട്ടറുമായി വിദ്യാർത്ഥികൾ റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞുവീഴുകയുമായിരുന്നു.

മുഹമ്മദ് റസൽ
ചരിത്രമെഴുതാന്‍ കണ്ണൂരുകാരന്‍; ഖത്തര്‍ ലോകകപ്പ് ടീമില്‍ മലയാളി പന്തുതട്ടും, ആരാണ് തഹ്‌സീന്‍ മുഹമ്മദ്?

അപകടം നടന്നയുടൻ തന്നെ പരിസരവാസികളായ നാട്ടുകാർ ഓടിക്കൂടുകയും ഓവുചാലിൽ നിന്നും റസലിനെ പുറത്തെടുത്ത് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്ന റസലിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.മരണപ്പെട്ട മുഹമ്മദ് റസലിന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച ശേഷം ഇന്ന് ഉച്ചയ്ക്ക് ശേഷം മമ്മാക്കുന്ന് ജുമാമസ്ജിദ് കബർസ്ഥാനിൽ കബറടക്കം ചെയ്യും.

Summary

A student named Muhammad Rasal, son of Thazhekandi Rafeeq from Mammakunnu, tragically died after the scooter he was riding lost control on a slope and overturned into a drain on the Kadachira-Melur road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com