കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറുന്നു; പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ

ജില്ലാ പൊലീസ് ആസ്ഥാനത്ത് അത്യാധുനിക മന്ദിരം സജ്ജമായി; ചിതറിക്കിടന്ന ഓഫീസുകൾ ഇനി ഒറ്റക്കുടക്കീഴിൽ പ്രവർത്തിക്കും
DPO Kannur
DPO Kannur
Edited By:
Updated on
1 min read

കണ്ണൂർ: കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഓഫീസിന്റെ പ്രവർത്തനം സ്വാതന്ത്ര്യദിനം മുതൽ അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ ആസ്ഥാന മന്ദിരത്തിലേക്ക് മാറുന്നു. ജില്ലാ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇനിമുതൽ കമ്മീഷണറേറ്റ് പ്രവർത്തിക്കുകയെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബിവി വിജയ ഭരത് റെഡ്‌ഡി അറിയിച്ചു.

നിലവിൽ കണ്ണൂർ കലക്ടറേറ്റ് വളപ്പിലെ വിവിധ കെട്ടിടങ്ങളിലാണ് കമ്മീഷണറേറ്റും അനുബന്ധ പൊലീസ് ഓഫീസുകളും പ്രവർത്തിച്ചുപോരുന്നത്. പുതിയ മന്ദിരം യാഥാർത്ഥ്യമാകുന്നതോടെ കലക്ടറേറ്റ് വളപ്പിൽ ചിതറിക്കിടക്കുന്ന പൊലീസ് വകുപ്പിന്റെ എല്ലാ അനുബന്ധ ഓഫീസുകളും ഇവിടേക്ക് കേന്ദ്രീകരിക്കും. വിവിധ ഓഫീസുകളുടെ പ്രവർത്തനം ഒറ്റക്കുടക്കീഴിലാകുന്നതോടെ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

DPO Kannur
കാഞ്ഞിരപ്പുഴ റിസർവോയറിൽ ജീപ്പ് ഇറക്കി അപകടകരമായ അഭ്യാസപ്രകടനം; വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു
DPO Kannur
ആർത്തിരമ്പുന്ന വെള്ളച്ചാട്ടത്തിനൊപ്പം ഒരു മാസ് സെൽഫി! ഇടുക്കിയിലെ ശ്രീനാരായണപുരം റിപ്പിൾ ഫാൾസ് സജീവമായി |VIDEO
DPO Kannur
ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്; ജീവിതം വഴിമുട്ടി ഓട്ടോ ഡ്രൈവർമാർ
Summary

The Kannur City Police Commissionerate is set to function from its newly constructed, state-of-the-art building at the District Police Headquarters starting on Independence Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com