

കണ്ണൂര്‍: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായി ഓഗസ്റ്റ് 31 വരെ സൗജന്യ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തി. മേയര്‍ പി ഇന്ദിരയുടെ നേതൃത്വത്തില്‍ എടുത്ത പുതിയ തീരുമാനപ്രകാരം നഗരത്തില്‍ ആറ് സൗജന്യ പാര്‍ക്കിങ് സ്ഥലങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
സ്റ്റേഡിയത്തിന് സമീപത്തെ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്, കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡ്, കെവിആര്‍ ടവറിന് സമീപത്തെ ദയ മെഡിക്കല്‍സിന്റെ ഗ്രൗണ്ട്, കാള്‍ടെക്‌സ് ഗാന്ധി സര്‍ക്കിളിന് സമീപമുള്ള പഴയ എസ്ബിഐ. ബില്‍ഡിങ് ഗ്രൗണ്ട്, താണ ബസ് സ്റ്റോപ്പിന് പിറകുവശത്തെ ഗ്രൗണ്ട്, മുനിസിപ്പല്‍ സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളില്‍ സൗജന്യമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
ഇതോടൊപ്പം നഗരത്തില്‍ കര്‍ശന ഗതാഗത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരിലേക്കുള്ള ഭാരവാഹനങ്ങള്‍ വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് മണി വരെ കണ്ണപുരം, എടക്കാട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. താല്‍ക്കാലികമായി മാര്‍ക്ക് ചെയ്ത് അനുമതി നല്‍കിയ സ്ഥലങ്ങള്‍ക്കപ്പുറം തെരുവോരക്കച്ചവടം നടത്തുന്നതിന് പൂര്‍ണ നിരോധനമുണ്ട്. ഗതാഗത തടസ്സമുണ്ടാക്കുന്ന അനധികൃത പാര്‍ക്കിങ്ങും കര്‍ശനമായി ഒഴിവാക്കണം.
നിയന്ത്രണങ്ങള്‍ നടപ്പാക്കാനും ഗതാഗതം സുഗമമാക്കാനും അധികമായി 50 പൊലീസുകാരെയും ഷാഡോ പൊലീസിനെയും നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഗതാഗത പരിഷ്‌കരണങ്ങളുമായി പൊതുജനം പൂര്‍ണമായി സഹകരിക്കണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates