നാഗ്പൂരിൽ വാഹനാപകടത്തിൽ മാണിയൂർ സ്വദേശിയായ യുവാവ് മരിച്ചു

ദത്താമേഖേ മെഡിക്കൽ കോളജ് വളപ്പിൽ നിർമ്മാണ സാമഗ്രികളുമായി എത്തിയ ലോറിയിടിച്ച് മരണം
Kannur Native Dies In Nagpur Accident
Kannur Native Dies In Nagpur Accident
Edited By:
Updated on
1 min read

കണ്ണൂർ::മഹാരാഷ്ട്രയിലെ നാഗ്പൂരിൽ വച്ച് വാഹനാപകടത്തിൽ പരിക്കേറ്റ മാണിയൂർ സ്വദേശിയായയുവാവ് മരിച്ചു. മാണിയൂർ തരിയേരി സ്വദേശി പി പി കെ ശ്യാംകൃഷ്ണൻ (26) ആണ് മരിച്ചത്. നാഗ്പൂർ ദത്താമേഖേ മെഡിക്കൽ കോളജ് ആശുപത്രിയിൽ ബയോമെഡിക്കൽ എൻജിനീയറായിരുന്നു. 20 നു ഉച്ചയ്ക്കു രണ്ടോടെ ആശുപത്രി വളപ്പിലാണ് അപകടം.

Kannur Native Dies In Nagpur Accident
വിഎച്ച്എസ്ഇ കോഴ്സുകൾ കാലികമായി പരിഷ്കരിക്കും: വിദഗ്ധസമിതിയെ ഉടൻ നിയോഗിക്കുമെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

കൺസ്ട്രക്ഷൻ പ്രവൃത്തികളുമായി ബന്ധപ്പെട്ട് സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ടു ശ്യാംകൃഷ്ണനെ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന പാലക്കാട് ഒറ്റപ്പാലം സ്വദേശിയും ബയോമെഡിക്കൽ എൻജിനീയറുമായ അമൻ(26) ഗുരുതര പരുക്കുകളോടെ അതിതീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 6 മാസം മുൻപാണ് ശ്യംകൃഷ്ണൻ ജോലിയിൽ പ്രവേശിച്ചത്. സിപിഎം തരിയേരി ബ്രാഞ്ച് മെമ്പർ പി പി.കെ ബാലകൃഷ്ണന്റെയും എൻ ബീനയുടെയും മകനാണ്. സഹോദരൻ: ശരത്കൃഷ്ണൻ. മൃതദേഹം ഇന്ന് ഉച്ചക്ക് 1 മണിക്ക് പൊറോളം ശാന്തിവനത്തിൽ സംസ്‌കരിക്കും.

Kannur Native Dies In Nagpur Accident
ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO
Kannur Native Dies In Nagpur Accident
കണ്ണൂർ തയ്യിലിൽ വൻ കവർച്ച: 21 പവൻ സ്വർണാഭരണങ്ങൾ കവർന്നു
Summary

In a tragic incident in Maharashtra, a 26-year-old biomedical engineer from Kannur lost his life after being struck by an out-of-control truck inside a hospital campus in Nagpur

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com