ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

റോഡില്ലാത്തതിനാൽ വനത്തിലൂടെ ചുമന്നത് അഞ്ച് കിലോമീറ്റർ
Malakkappara Tribal Youth Rescue
Malakkappara Tribal Youth Rescue
Edited By:
Updated on
1 min read

ചാലക്കുടി: അതിരപ്പിള്ളി പഞ്ചായത്തിലെ അതിവിദൂര വനമേഖലയായ മലക്കപ്പാറ വെട്ടിവിട്ടക്കാട് ഊരിൽ ശ്വാസംമുട്ടലിനെത്തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായ ആദിവാസി യുവാവിനെ ആശുപത്രിയിലെത്തിച്ചത് എട്ടുമണിക്കൂർ നീണ്ട കഠിനശ്രമത്തിനൊടുവിൽ. വെട്ടിവിട്ടക്കാട് കോളനിയിലെ ചിന്നപ്പരാജിന്റെ മകൻ കുമാറി(33)നെയാണ് മണിക്കൂറുകൾ നീണ്ട ദുരിതത്തിനൊടുവിൽ തൃശൂർ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണ ഭീഷണിയെ മറികടന്നും കാട്ടുപാതകളിലൂടെ കമ്പിൽ തുണി കെട്ടി ചുമന്നുമാണ് നാട്ടുകാർ യുവാവിനെ റോഡിലെത്തിച്ചത്.

ശനിയാഴ്ച രാത്രിയോടെയാണ് കുമാറിന് ശ്വാസതടസ്സം അനുഭവപ്പെട്ടു തുടങ്ങിയത്. ആദ്യഘട്ടത്തിൽ പരമ്പരാഗത നാട്ടുമരുന്നുകൾ നൽകി പരിചരിച്ചെങ്കിലും ഞായറാഴ്ചയോടെ അസുഖം മൂർച്ഛിക്കുകയായിരുന്നു. രോഗം അതീവ ഗുരുതരമായതോടെയാണ് എന്തുവിലകൊടുത്തും ആശുപത്രിയിലെത്തിക്കാൻ ഊരുവാസികൾ തീരുമാനിച്ചത്. എന്നാൽ പ്രദേശത്തേക്ക് വാഹനങ്ങൾ കടന്നുവരാൻ റോഡില്ലാത്തതാണ് രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമായത്. തുടർന്ന് മരക്കൊമ്പുകളും തുണിയും ഉപയോഗിച്ച് താത്കാലിക മഞ്ചൽ തയ്യാറാക്കുകയായിരുന്നു.

Malakkappara Tribal Youth Rescue
തൃശൂരിൽ വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു

കുമാറിനെ കമ്പിൽ തുണി കെട്ടി കിടത്തി ഊരിലെ പുരുഷന്മാർ മാറിമാറി ചുമന്ന് വലിയ കയറ്റിറക്കങ്ങളും പാറക്കെട്ടുകളും നിറഞ്ഞ വനത്തിലൂടെ നടന്നു. രണ്ട് മണിക്കൂറോളം സമയമെടുത്ത് അഞ്ച് കിലോമീറ്റർ ദൂരം താണ്ടിയാണ് ഇവർക്ക് പ്രധാന റോഡിൽ എത്താനായത്. രോഗിയുമായുള്ള യാത്രയ്ക്കിടെ കൊടുംവനത്തിൽ പലയിടങ്ങളിലും കാട്ടാനക്കൂട്ടം ഇവരുടെ വഴിതടഞ്ഞു. രോഗിക്കൊപ്പമുണ്ടായിരുന്ന ഊരുവാസികൾ ടിൻ പാട്ടകൾ കൊട്ടിയും പടക്കം പൊട്ടിച്ചും ജീവൻ പണയംവെച്ച് കാട്ടാനകളെ തുരത്തിയാണ് മുന്നോട്ടുനീങ്ങിയത്.

Malakkappara Tribal Youth Rescue
വെള്ളിദീപങ്ങളിൽ തിളങ്ങിയ 'ഏഷ്യാഡ് അപ്പു'; ഒടുവിൽ കണ്ണീർവീണ ജീവിതം: അറിയാം ഗുരുവായൂരിലെ കുട്ടി നാരായണന്റെ നൊമ്പരപ്പെടുത്തുന്ന കഥ

റോഡിലെത്തിച്ച യുവാവിനെ ആദ്യം ജീപ്പിൽ കയറ്റി മലക്കപ്പാറയിലെത്തിച്ചു. തുടർന്ന് അവിടെനിന്ന് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആംബുലൻസിലേക്ക് മാറ്റി ഞായറാഴ്ച വൈകീട്ട് മൂന്നോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മുതുവാൻ വിഭാഗത്തിൽപ്പെട്ട 13 കുടുംബങ്ങളിലെ അറുപതോളം പേരാണ് വെട്ടിവിട്ടക്കാട് കോളനിയിലുള്ളത്. കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന ഈ കുടുംബങ്ങൾക്ക് അടിയന്തര ഘട്ടങ്ങളിൽ പുറംലോകത്തെത്താൻ ഒരു റോഡ് വേണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഊര് നിലവിൽവന്ന കാലം മുതൽ ഉന്നയിക്കുന്ന ഈ ആവശ്യം അധികൃതർ ഇപ്പോഴും അവഗണിക്കുകയാണെന്നും പ്രാഥമിക ശൗചാലയങ്ങൾ പോലും കോളനിയിൽ ഇല്ലാത്ത അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു.

Malakkappara Tribal Youth Rescue
യുപിയിൽ നിന്നും വിമാനത്തിൽ പറന്നിറങ്ങി ബൈക്കിൽ കറങ്ങി മോഷണം; അന്തർസംസ്ഥാന കവർച്ചാ സംഘം കണ്ണൂരിൽ പിടിയിൽ
Summary

In a harrowing ordeal highlighting the acute lack of basic road connectivity in remote forest settlements, tribal residents carried a critically ill 33-year-old youth on a makeshift stretcher through dense wilderness for eight hours to reach a hospital

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com