യുപിയിൽ നിന്നും വിമാനത്തിൽ പറന്നിറങ്ങി ബൈക്കിൽ കറങ്ങി മോഷണം; അന്തർസംസ്ഥാന കവർച്ചാ സംഘം കണ്ണൂരിൽ പിടിയിൽ

ലക്ഷ്യമിട്ടത് നിർമ്മാണത്തിലിരിക്കുന്ന വീടുകളും ചെമ്പും ജനറേറ്ററുകളും
Kannur Police Arrest UP Burglary Gang
Kannur Police Arrest UP Burglary Gang
Edited By:
Updated on
2 min read

കണ്ണൂർ: കേരളത്തിലെ വിവിധ ജില്ലകളിൽ വൻതോതിൽ കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ ഉത്തർപ്രദേശിൽ നിന്നുള്ള ഹൈടെക് അന്തർസംസ്ഥാന മോഷണസംഘത്തിലെ അഞ്ചുപേരെ കണ്ണൂർ സിറ്റി പൊലീസ് പിടികൂടി. ഉത്തർപ്രദേശിലെ മീററ്റ് സ്വദേശികളായ സമീർ, മൊഹ്‌സിൻ, മുഹമ്മദ് സാജിദ് അൻസാരി, മുഹമ്മദ് സാഹിൽ, മോനിഷ് എന്നിവരാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതികളായ ഇവരെ രാത്രിയോടെ കണ്ണൂരിലെ ലോഡ്ജ് വളഞ്ഞാണ് പൊലീസ് പിടികൂടിയത്.

Kannur Police Arrest UP Burglary Gang
വെള്ളിദീപങ്ങളിൽ തിളങ്ങിയ 'ഏഷ്യാഡ് അപ്പു'; ഒടുവിൽ കണ്ണീർവീണ ജീവിതം: അറിയാം ഗുരുവായൂരിലെ കുട്ടി നാരായണന്റെ നൊമ്പരപ്പെടുത്തുന്ന കഥ

നിർമ്മാണം പുരോഗമിക്കുന്ന വലിയ വീടുകൾ, വിലപിടിപ്പുള്ള ചെമ്പ് ഘടകങ്ങൾ അടങ്ങിയ വൻകിട ജനറേറ്ററുകൾ, ടെലിഫോൺ എക്സ്ചേഞ്ച് ബൂത്തുകൾ എന്നിവയായിരുന്നു ഈ സംഘത്തിന്റെ പ്രധാന ലക്ഷ്യം. വിമാനമാർഗ്ഗം കൂട്ടത്തോടെ കേരളത്തിൽ പറന്നിറങ്ങിയ ശേഷം ഡൽഹിയിൽനിന്ന് ട്രെയിൻ മാർഗ്ഗം എത്തിക്കുന്ന ബൈക്കുകളിൽ കറങ്ങിനടന്നാണ് ഇവർ കൃത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നത്. ആർക്കും സംശയം തോന്നാതിരിക്കാൻ നിർമ്മാണ സ്ഥലങ്ങളിലെ ഇതരസംസ്ഥാന തൊഴിലാളികൾ ധരിക്കുന്ന തരത്തിലുള്ള പ്രത്യേക വസ്ത്രങ്ങൾ ധരിച്ചാണ് ഇവർ കവർച്ച നടത്തിയിരുന്നത്. ഇത്തരം വസ്ത്രങ്ങളും മോഷണത്തിന് ഉപയോഗിക്കുന്ന ആയുധങ്ങളും വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.

Kannur Police Arrest UP Burglary Gang
പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയം

നേരത്തെ എറണാകുളം കളമശ്ശേരി പൊലീസ് സമാന രീതിയിൽ മോഷണം നടത്തുന്ന ഈ സംഘത്തിലെ ചിലരെ പിടികൂടിയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിവിധ ജില്ലകളിലേക്ക് സംഘം തിരിഞ്ഞ് കവർച്ച ലക്ഷ്യമിട്ട് ഇറങ്ങിയിട്ടുണ്ടെന്ന സുപ്രധാന വിവരം ലഭിച്ചത്. തുടർന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം ജില്ലയിൽ നിരീക്ഷണം ശക്തമാക്കുകയും, കണ്ണൂർ നഗരത്തിലെ ലോഡ്ജ് കേന്ദ്രീകരിച്ച് വൻ കവർച്ച ആസൂത്രണം ചെയ്യുകയായിരുന്ന പ്രതികളെ തന്ത്രപരമായി കുടുക്കുകയുമായിരുന്നു.

Kannur Police Arrest UP Burglary Gang
മഴക്കെടുതി നേരിടാൻ ഭരണകൂടം പൂർണ്ണസജ്ജം: വട്ടവടയിലുണ്ടായത് പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനമെന്ന് മന്ത്രി അനൂപ് ജേക്കബ്

പിടിയിലായ സംഘത്തിലെ ചിലർക്കെതിരെ സമാനമായ മോഷണക്കേസുകൾ തൃക്കാക്കര പൊലീസ് സ്റ്റേഷനിലും നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് ഐ.പി.എസിന്റെ മേൽനോട്ടത്തിലും സിറ്റി പൊലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദ്ദേശപ്രകാരവും കണ്ണൂർ ടൗൺ എ.സി.പി അസാദ്, ടൗൺ സി.ഐ മഹേഷ്‌ കണ്ടമ്പേത്ത് എന്നിവരടങ്ങിയ പ്രത്യേക പൊലീസ് സംഘമാണ് അതീവ രഹസ്യമായി നീങ്ങി പ്രതികളെ വലയിലാക്കിയത്. ഇതോടെ കണ്ണൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും നടക്കാനിരുന്ന വൻ കവർച്ചാ പരമ്പരയാണ് പൊലീസിന്റെ കൃത്യമായ ഇടപെടലിലൂടെ ഒഴിവായത്.

Kannur Police Arrest UP Burglary Gang
വിരമിച്ചപ്പോൾ തുടങ്ങിയ വർണപ്രപഞ്ചം: മൂന്ന് കൂട്ടുകാരികളുടെ 'എക്സ്റ്റോറിക്ക' ചിത്രപ്രദർശനം വിസ്മയമാകുന്നു
Kannur Police Arrest UP Burglary Gang
സുരക്ഷാവഴികളിലെ വിശ്വസ്തർ പടിയിറങ്ങുന്നു: കാസർകോട് ജില്ലാ പൊലീസ് K9 സ്ക്വാഡിലെ 'ബഡ്ഡി'ക്കും 'കാമി'ക്കും വിരമിക്കൽ
Kannur Police Arrest UP Burglary Gang
തൃശൂരിൽ വൻ കവർച്ച: അടച്ചിട്ട വീട് കുത്തിത്തുറന്ന് 55 പവൻ കവർന്നു
Summary

In a swift operation, the Kannur City Police busted a sophisticated inter-state burglary syndicate from Uttar Pradesh that flew into Kerala and used trains to transport motorcycles for executing high-value heists across districts

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com