സുരക്ഷാവഴികളിലെ വിശ്വസ്തർ പടിയിറങ്ങുന്നു: കാസർകോട് ജില്ലാ പൊലീസ് K9 സ്ക്വാഡിലെ 'ബഡ്ഡി'ക്കും 'കാമി'ക്കും വിരമിക്കൽ

വിഐപി സന്ദർശനങ്ങളിലും ബോംബ് ഭീഷണികളിലും നിർണായക പങ്കുവഹിച്ചവർ;
Police K9 Dogs Farewell
Police K9 Dogs Farewell
Edited By:
Updated on
1 min read

കാസർകോട്: കാസർകോട് ജില്ലാ പൊലീസ് K9 ഡോഗ് സ്ക്വാഡിൽ ദീർഘകാലം സ്തുത്യർഹമായ സേവനം കാഴ്ചവെച്ച എക്സ്പ്ലോസീവ് സ്നിഫർ ഡോഗുകളായ 'ബഡ്ഡി'യും 'കാമി'യും ഔദ്യോഗിക സർവീസിൽനിന്ന് വിരമിക്കുന്നു. ജില്ലയിലെ ക്രമസമാധാന-സുരക്ഷാ മേഖലകളിൽ പൊലീസിന്റെ വിശ്വസ്ത സഹായികളായിരുന്ന ഇരുവർക്കുമുള്ള ഔദ്യോഗിക ചടങ്ങ് തിങ്കളാഴ്ച രാവിലെ കാസർകോട് ജില്ലാ പൊലീസ് ആസ്ഥാനത്ത് വെച്ച് നടക്കും.

Police K9 Dogs Farewell
വെള്ളിദീപങ്ങളിൽ തിളങ്ങിയ 'ഏഷ്യാഡ് അപ്പു'; ഒടുവിൽ കണ്ണീർവീണ ജീവിതം: അറിയാം ഗുരുവായൂരിലെ കുട്ടി നാരായണന്റെ നൊമ്പരപ്പെടുത്തുന്ന കഥ

വിഐപി സന്ദർശനങ്ങൾ, വിപുലമായ സുരക്ഷാ പരിശോധനകൾ, ജില്ലയിൽ ബോംബ് ഭീഷണികൾ ഉയർന്ന നിർണായക ഘട്ടങ്ങൾ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിലെല്ലാം സ്ഫോടകവസ്തുക്കൾ കണ്ടെത്തുന്നതിൽ അതീവ വൈദഗ്ധ്യത്തോടെയാണ് ബഡ്ഡിയും കാമിയും സേവനമനുഷ്ഠിച്ചത്. തീവ്രപരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായ ഇരുവരും നിരവധി തവണ സുരക്ഷാ ദൗത്യങ്ങളിൽ പൊലീസിന് തുണയായി മാറിയിട്ടുണ്ട്. ജില്ലാ പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ഔദ്യോഗിക യാത്രയയപ്പ് ചടങ്ങിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും K9 സ്ക്വാഡിലെ മറ്റ് അംഗങ്ങളും ഹാൻഡ്‌ലർമാരും പങ്കെടുക്കും. ഔദ്യോഗിക ജീവിതം പൂർത്തിയാക്കി പടിയിറങ്ങുന്ന ഈ മിടുക്കരായ സേനാംഗങ്ങൾക്ക് വിപുലമായ സന്നാഹങ്ങളോടെയാണ് ജില്ലാ പൊലീസ് യാത്രയയപ്പ് ഒരുക്കുന്നത്.

Police K9 Dogs Farewell
പരിസ്ഥിതി ലോല മേഖല: ഇടുക്കിയിലെ പഞ്ചായത്തുകളിൽ പ്രത്യേക ഗ്രാമസഭ; ജനവാസമേഖലകളെ ഒഴിവാക്കാൻ കേന്ദ്രത്തിനെതിരെ പ്രമേയം
Summary

Bidding farewell to years of dedicated service in frontline security and explosive detection, two distinguished explosive sniffer canines of the Kasaragod District Police K9 Squad—'Buddy' (Badge No. 279) and 'Cami' (Badge No. 314)—are officially retiring from active duty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com