മേഘങ്ങൾ കൈയെത്തും ദൂരെ; മൺസൂൺ ടൂറിസ്റ്റുകളെ കാത്ത് പാലുകാച്ചി മലയൊരുങ്ങി

കോടമഞ്ഞും പശ്ചിമഘട്ടത്തിന്റെ 360 ഡിഗ്രി കാഴ്‌ചകളും; മലയോരത്തെ ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്
Palukachi Hill Top
Palukachi Hill Top
Edited By:
Updated on
2 min read

കണ്ണൂർ: ഈ വർഷത്തെ കാലവർഷം കനത്തതോടെ മൺസൂൺ ടൂറിസ്‌റ്റുകൾക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം ഒരുക്കി സഞ്ചാരികളെ മാടിവിളിക്കുകയാണ് കണ്ണൂർ ജില്ലയിലെ പ്രമുഖ മലയോര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ പാലുകാച്ചി മല. മേ​ഘ​ങ്ങ​ൾ കൈ​യെ​ത്തും ദൂ​ര​ത്ത് ഒ​ഴു​കി​നീ​ങ്ങു​ക​യും കോ​ട​മ​ഞ്ഞ് മ​ല​മു​ക​ളെ വെ​ള്ള​പു​ത​പ്പു​പോ​ലെ പൊ​തി​യു​ക​യും ചെ​യ്യു​ന്ന മനോഹരമായ കാഴ്‌ച കാണാൻ ഈ മഴക്കാലത്ത് നൂറുകണക്കിന് വിനോദസഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

പ​ശ്ചി​മ​ഘ​ട്ട​ത്തി​ന്‍റെ പ​ച്ച​പ്പും വ​ന​ത്തി​ന്‍റെ നി​ശ​ബ്ദ​ത​യും ത​ണു​ത്ത കാ​റ്റി​ന്‍റെ ത​ലോ​ട​ലും ഒ​ത്തു​ചേ​രു​ന്ന പാലുകാച്ചി മല, പ്ര​കൃ​തി സ്നേ​ഹി​ക​ളു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കു​ന്ന ശ്രദ്ധേയമായൊരു ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​ണ്. കേ​ള​കം, കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ​മു​ദ്ര​നി​ര​പ്പി​ൽനിന്ന് 2,340 അ​ടി ഉ​യ​ര​ത്തി​ലാ​ണ് ഈ മല സ്ഥിതി ചെയ്യുന്നത്.

Palukachi Hill Top
പരശുരാമൻ നിയോഗിച്ച ആറ് മാന്ത്രിക കുടുംബങ്ങളിലൊന്ന്; മന്ത്രവാദ പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി തൃശൂരിലെ 'കല്ലൂർ മന'

കാട്ടിലൂടെയുള്ള ട്രെക്കിങ്; മുകളിൽ 360 ഡിഗ്രി വിരുന്ന്

ഐതിഹ്യ പെരുമയേറെയുള്ള പാലുകാച്ചി മല ഓരോ കാലാവസ്ഥയിലും വ്യത്യസ്ത ഭാവങ്ങളിലാണ് സഞ്ചാരികൾക്ക് മുന്നിൽ വിസ്മയമൊരുക്കുന്നത്. സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലെ ബേ​സ് ക്യാ​മ്പി​ൽ നി​ന്ന് ഏ​ക​ദേ​ശം ഒരു കി​ലോ​മീ​റ്റ​ർ കാ​ന​ന​പാ​ത​യി​ലൂ​ടെ ന​ട​ന്നാ​ൽ മ​ല​മു​ക​ളി​ലെ​ത്താം. കൂ​റ്റ​ൻ മ​ര​ങ്ങ​ൾ ത​ണ​ൽ വി​രി​ച്ച വ​ന​പാ​ത​യും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും പു​ൽ​മേ​ടു​ക​ളും ഇവിടുത്തെ യാ​ത്ര​യെ കൂ​ടു​ത​ൽ മ​നോ​ഹ​ര​മാ​ക്കുന്നു. അപൂർവയിനം സസ്യങ്ങളും ചിത്രശലഭങ്ങളും പക്ഷികളും പ്രകൃതിനിരീക്ഷകർക്ക് വലിയൊരു കൗതുകമാണ്.

Palukachi Hill Top
'മരിച്ചത് അന്യസംസ്ഥാന തൊഴിലാളികളാണെങ്കിലും അവരും മനുഷ്യരല്ലേ...'; കള്ളാടി ദുരന്തത്തിൽ കണ്ണീർ വാർത്ത് ചൂരൽമല അതിജീവിതർ

മലമുകളിലെത്തിയാൽ 360 ഡിഗ്രിയിൽ വിരിഞ്ഞുകിടക്കുന്ന പശ്ചിമഘട്ടത്തിന്റെ അതിമനോഹര കാഴ്‌ചകളാണ് സഞ്ചാരികളെ വരവേൽക്കുന്നത്. താഴ്‌വാരങ്ങളെ തലോടി ഒഴുകുന്ന കോടമഞ്ഞും പച്ചപ്പിന്റെ അനന്തവിശാലതയും ദൂരെയായി കാണുന്ന ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതങ്ങളും കേളകം, കൊട്ടിയൂർ ടൗണുകളും കൊട്ടിയൂർ ക്ഷേത്രവും ചേർന്ന് അപൂർവ ദൃശ്യവിരുന്നൊരുക്കും. മൺസൂൺ മഴത്തുള്ളികൾ മുഖത്തേക്ക് പതിക്കുമ്പോൾ മേഘങ്ങൾക്കിടയിൽ നിൽക്കുന്ന അനുഭവം സഞ്ചാരികളുടെ മനസ്സിൽ മായാത്ത ഓർമ്മയായി മാറും.

യാത്രാവഴികളും പ്രവേശന സമയവും

വഴികൾ: കേ​ള​കം ടൗ​ണിൽനിന്ന് അ​ട​യ്ക്കാ​ത്തോ​ട്-​ശാ​ന്തി​ഗി​രി വ​ഴി പാ​ലു​കാ​ച്ചി​യി​ലെ​ത്താം. കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ നീ​ണ്ടു​നോ​ക്കി, ചു​ങ്ക​ക്കു​ന്ന് എ​ന്നി​വിടങ്ങളിൽ നി​ന്നു​മു​ള്ള വ​ഴി​ക​ളും പാ​ലു​കാ​ച്ചി​യി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.

ടിക്കറ്റ് നിരക്ക്: വ​നം വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സെ​ന്‍റ് തോ​മ​സ് മൗ​ണ്ടി​ലെ ബേ​സ് ക്യാ​മ്പി​ൽനിന്ന് ടി​ക്ക​റ്റ് എ​ടു​ക്ക​ണം. മു​തി​ർ​ന്ന​വ​ർ​ക്ക് 60 രൂപയും കു​ട്ടി​ക​ൾ​ക്ക് 25 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

സമയം: രാ​വി​ലെ 9 മണി മുതൽ വൈ​കു​ന്നേ​രം 4 മണി വ​രെ​യാ​ണ് സന്ദർശകർക്ക് പ്ര​വേ​ശ​നം അനുവദിട്ടുള്ളത്.

വനമേഖലയായതിനാൽ വനവകുപ്പിന്റെ നിർദ്ദേശങ്ങൾ സഞ്ചാരികൾ കർശനമായി പാലിക്കേണ്ടതുണ്ട്. മഴക്കാലമായതിനാൽ വനപാതയിൽ അട്ടയുടെ ശല്യം രൂക്ഷമാണ്. ഇതിനാൽ മുൻകരുതലായി സാനിറ്റൈസറോ ഉപ്പോ കയ്യിൽ കരുതണമെന്ന് വനംവകുപ്പ് അധികൃതർ പ്രത്യേകം നിർദ്ദേശം നൽകുന്നുണ്ട്.

Palukachi Hill Top
'കള്ളാടി തുരങ്ക ദുരന്തത്തിന്റെ ഉത്തരവാദികൾ സർക്കാരും ജുഡീഷ്യറിയും; നിർമ്മാണം അടിയന്തരമായി നിർത്തിവെക്കണം'
Palukachi Hill Top
വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റുകൾ ഇപ്പോഴും അഴിമതിയുടെ സ്മാരകം; ദുരിതത്തിൽ 140 ഭവനരഹിത കുടുംബങ്ങൾ
Palukachi Hill Top
ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തമിഴ്‌നാട് സ്വദേശിനിയായ തൊഴിലാളി മരിച്ചു
Summary

Palukachi Mala, one of the prominent eco-tourism destinations located in the hill tracts of Kannur district, is drawing hundreds of monsoon tourists with its breathtaking mist and clouds.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com