'തോൽവിക്ക് ഉത്തരവാദി ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല; തെറ്റുതിരുത്താൻ സിപിഎമ്മിനാവില്ല'

പിണറായിക്കും എംവി ഗോവിന്ദനുമെതിരെ തുറന്നടിച്ച് ടി.കെ ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും
TK Govindan V Kunjikrishnan
TK Govindan V Kunjikrishnan
Edited By:
Updated on
2 min read

കണ്ണൂർ: തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള സിപിഎമ്മിൻറെ അവലോകന റിപ്പോർട്ടും പരാജയകാരണങ്ങളും യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ആരോപിച്ച് തളിപ്പറമ്പ് എംഎൽഎ ടി.കെ ഗോവിന്ദനും പയ്യന്നൂർ എംഎൽഎ വി. കുഞ്ഞികൃഷ്ണനും. പാർട്ടിയുടെ തോൽവിക്ക് കാരണം കണ്ണൂർ ജില്ലാ കമ്മിറ്റിയോ കെ.കെ രാഗേഷോ അല്ല. അങ്ങനെ പറയുന്നത് വഞ്ചനയാണ്. കണ്ണൂർ പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. സ്വജനപക്ഷപാതത്തിൽ നിന്നും പാർലമെന്ററി മോഹങ്ങളുടെ ജീർണ്ണതയിൽ നിന്നും തെറ്റ് തിരുത്താൻ സിപിഎം സംസ്ഥാന കമ്മിറ്റിക്കോ അതിന്റെ നേതൃത്വത്തിനോ അല്പം പോലും സാധിക്കുന്നില്ലെന്ന് അവർ കുറ്റപ്പെടുത്തി.

TK Govindan V Kunjikrishnan
കെഎസ്ആര്‍ടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര: സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ തളിപ്പറമ്പിൽ പാർട്ടി നിശ്ചയിച്ചിരുന്ന എൽഡിഎഫ് സ്ഥാനാർത്ഥിയെ ഭൂരിഭാഗം പേരും എതിർത്തതാണെന്ന് ടി.കെ ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പയ്യന്നൂരിലും ടി.ഐ മധുസൂദനനെ സ്ഥാനാർത്ഥിയാക്കരുതെന്ന് പാർട്ടിക്കുള്ളിൽ ശക്തമായ അഭിപ്രായം ഉയർന്നിട്ടും സംസ്ഥാന നേതൃത്വം സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിക്കുകയായിരുന്നു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്വം പിണറായി വിജയനും എം.വി ഗോവിന്ദനുമാണ്. പരാജയത്തിന് കാരണം ജില്ലാ കമ്മിറ്റിയാണെന്ന് പറയുന്നത് വഞ്ചനയാണെന്നും, അണികളെ കേൾക്കാതെ ഇപ്പോൾ നടത്തുന്ന തെറ്റുതിരുത്തൽ വെറും നാടകമാണെന്നും അദ്ദേഹം പറഞ്ഞു. തോൽവിക്ക് കാരണം ജനങ്ങളിൽ നിന്നും അന്വേഷിക്കുന്നത് അപഹാസ്യമാണ്. മുൻ സർക്കാർ ബിജെപിയുമായി ഡീലുണ്ടാക്കിയെന്ന സംശയം ജനങ്ങൾക്കുണ്ടായി. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് കനത്ത തിരിച്ചടിയായി. മുഖ്യമന്ത്രി അറിയാതെ ഒരിക്കലും ഉദ്യോഗസ്ഥർ അതിൽ ഒപ്പിടില്ല. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി കാറിൽ കയറ്റിയതും ന്യൂനപക്ഷങ്ങളെ അകറ്റിയെന്നും മതനിരപേക്ഷത മറന്നതാണ് പരാജയ കാരണമെന്നും ടികെ ഗോവിന്ദൻ കൂട്ടിച്ചേർത്തു.

TK Govindan V Kunjikrishnan
പാലായില്‍ യുഡിഎഫ് ഭരണം പ്രതിസന്ധിയില്‍; കോണ്‍ഗ്രസും പുളിക്കക്കണ്ടം കുടുംബവും തമ്മിലുള്ള പോര് കടുക്കുന്നു

തളിപ്പറമ്പിൽ മുൻ എംഎൽഎ നടപ്പിലാക്കിയ പദ്ധതികൾ തുടരുമെന്നും എം.വി ഗോവിന്ദൻ നടപ്പിലാക്കിയ ഹാപ്പിനെസ് ഫെസ്റ്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടുള്ളതിനാൽ അതിനെക്കുറിച്ച് അന്വേഷിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുമെന്നും ടി.കെ ഗോവിന്ദൻ വ്യക്തമാക്കി. സഫാരി പാർക്ക് പദ്ധതി മറ്റൊരു രൂപത്തിൽ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TK Govindan V Kunjikrishnan
'ജനവിശ്വാസത്തെ തോല്‍പ്പിക്കുന്ന കാല്‍വെപ്പ്: പിഎം ശ്രീയില്‍ വ്യക്തതയില്ല, കേന്ദ്ര വിമര്‍ശനമില്ല'; യുഡിഎഫ് സര്‍ക്കാരിനെതിരെ സമസ്ത മുഖപത്രം

പയ്യന്നൂരിൽ പ്രചാരണം തടഞ്ഞു; ഫ്ലെക്സുകൾ തകർത്തു: വി. കുഞ്ഞികൃഷ്ണൻ

പയ്യന്നൂരിൽ തനിക്ക് എംഎൽഎ ഓഫീസ് പോലും തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് വി. കുഞ്ഞികൃഷ്ണൻ . തെരഞ്ഞെടുപ്പ് സമയത്ത് എൽഡിഎഫ് നടത്തിയ പ്രചാരണത്തിന്റെ പത്തു ശതമാനം പോലും താൻ നടത്തിയിട്ടില്ല. എന്നിട്ടും മണ്ഡലത്തിൽ സ്ഥാപിച്ച തന്റെ ബോർഡുകൾ തകർക്കുകയും ചുമരുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. ഒരു സ്ഥാനാർത്ഥിക്കായി എഴുതിയ ചുമർ വെള്ളയടിച്ച് മറ്റൊരു സ്ഥാനാർത്ഥിക്കായി എഴുതിയത് ചരിത്രമാണ്. തെരഞ്ഞെടുപ്പ് പ്രചാരണ ഓഫീസ് തുറക്കുന്നത് തടസ്സപ്പെടുത്തുകയും ഇതിനായി കെട്ടിട ഉടമയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

പയ്യന്നൂർ വിഷയം ചർച്ച ചെയ്യുന്നതിൽ സിപിഎം നേതൃത്വത്തിന് തെറ്റുപറ്റി. ജനങ്ങളിൽ നിന്നും പിരിച്ച തുകയുടെ കണക്ക് ആരോടും പറയേണ്ടതില്ലെന്ന കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ വാർത്താസമ്മേളനം പാർട്ടി അണികളിൽ കടുത്ത തെറ്റിദ്ധാരണയും എതിർപ്പുമുണ്ടാക്കി. കളങ്കിതനായ ഒരാളെ സ്ഥാനാർത്ഥിയായി നിർത്തിയതിനെതിരെയുള്ള പ്രതിഷേധമാണ് തെരഞ്ഞെടുപ്പിൽ കണ്ടതെന്നും പാർട്ടി അണികളും നേതാക്കളും തനിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും വി. കുഞ്ഞികൃഷ്ണൻ അവകാശപ്പെട്ടു.

Summary

In a sharp escalation of political tension in Kannur, Taliparamba Rebel MLA T.K. Govindan and Payyanur Rebel MLA V. Kunhikrishnan—both of whom won their seats with crucial UDF backing in the assembly polls

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com