വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ സമയം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ; കർശന നിർദ്ദേശവുമായി കളക്ടർ

വൈകിട്ട് 6 ന് ശേഷം കൺസഷൻ നൽകാത്ത ബസുകൾക്കെതിരെ നടപടി; താഴെചൊവ്വയിലും നിർമ്മലഗിരിയിലും ബസ് നിർത്താത്തതിനെതിരെ പരാതി
Students Travel Facility Committee
Students Travel Facility Committee
Updated on
1 min read

കണ്ണൂർ: സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്ക് അനുവദിച്ചിട്ടുള്ള യാത്രാ കൺസഷന്റെ (യാത്രാ ആനുകൂല്യം) സമയം രാവിലെ ഏഴ് മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണെന്ന് കണ്ണൂർ ജില്ലാ സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റിയോഗം വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളിൽ യാത്രാപാസ് കൈവശമുള്ള എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധമായും കൺസഷൻ അനുവദിക്കണം. ഇതിൽ വീഴ്ച വരുത്തുന്ന ബസുകൾക്കെതിരെ കർശന നടപടിയുണ്ടാകും.

Students Travel Facility Committee
പൂഴി വിൽക്കാൻ ലൈസൻസ് നൽകാൻ 15,000 രൂപ കൈക്കൂലി വാങ്ങി; മൈനിംഗ് ആൻഡ് ജിയോളജി ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

വെള്ളിയാഴ്ച കണ്ണൂരിൽ ചേർന്ന യോഗത്തിലാണ് ഈ നിർണ്ണായക തീരുമാനം. വൈകിട്ട് ആറ് മണിക്ക് ശേഷം ചില ബസുകളിൽ വിദ്യാർഥികൾക്ക് കൺസഷൻ അനുവദിക്കുന്നില്ല എന്ന വിഷയം യോഗത്തിൽ പങ്കെടുത്ത വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിനിധികൾ ഉന്നയിച്ചിരുന്നു.

Students Travel Facility Committee
ഡ്രോൺ പറത്തി കാർഷിക വിപ്ലവം സൃഷ്ടിച്ച് കാസർകോട്ടെ 'ഡ്രോൺ ദീദിമാർ'; കൂട്ടായി 'ആൻഡ്രോയിഡ് കുഞ്ഞപ്പൻമാരും'

കണ്ടക്ടർമാർക്ക് അവബോധം നൽകും; വവിദ്യാർഥികളെ വഴിയിലാക്കിയാൽ നടപടി

വൈകിട്ട് 6 ന് ശേഷമുള്ള കൺസഷൻ നിഷേധിക്കലിന് കാരണമായി ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രതിനിധികൾ വിചിത്രമായ ന്യായീകരണമാണ് യോഗത്തിൽ നിരത്തിയത്. ബസുകളിൽ പുതുതായി ജോലിയിൽ പ്രവേശിക്കുന്ന കണ്ടക്ടർമാർക്ക് നിലവിലുള്ള കൺസഷൻ സമയത്തെക്കുറിച്ച് അറിവില്ലാത്തതാകാം പ്രശ്നമെന്നും, അതിനാൽ ജീവനക്കാർക്കിടയിൽ ഇത് സംബന്ധിച്ച് പ്രത്യേക അവബോധം നടത്താമെന്നും ബസ് ഉടമകളുടെ പ്രതിനിധികൾ അറിയിച്ചു.

ജില്ലയിലെ ചില പ്രധാന ബസ് സ്റ്റോപ്പുകളിൽ വിദ്യാർഥികളെ കയറ്റാതെ ബസുകൾ സർവീസ് നടത്തുന്നതായും യോഗത്തിൽ പരാതി ഉയർന്നു

വിദ്യാർഥികളെ വഴിയിലാക്കുന്ന ബസുകളെ വെറുതെ വിടില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ പി. വിഷ്ണുരാജ് വ്യക്തമാക്കി. വിദ്യാർഥിളെ കയറ്റാതെ പോകുന്ന ബസുകളുടെ കൃത്യമായ വിവരങ്ങൾ (നമ്പർ, സമയം) ലഭ്യമാക്കിയാൽ ആർ.ടി.ഒ തലത്തിൽ പെർമിറ്റ് റദ്ദാക്കൽ ഉൾപ്പെടെയുള്ള കർശന നിയമനടപടികൾ സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി.

Students Travel Facility Committee
രാത്രികാല പവർകട്ട്; ഓക്സിജൻ കോൺസൺട്രേറ്റർ നിലച്ച് രോഗിക്ക് ദാരുണാന്ത്യം, കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണം
Students Travel Facility Committee
കർക്കടകപ്പുലരിയിൽ വടക്കുന്നാഥനിൽ ഗജരാജസംഗമം; 55 കരിവീരന്മാർക്ക് ആനയൂട്ട്; തിരുവമ്പാടി ലക്ഷ്മിക്കുട്ടിക്ക് ആദ്യ ഉരുള
Students Travel Facility Committee
വൈഗ അണക്കെട്ടിൽ ജലനിരപ്പ് 20 ശതമാനമായി താഴ്ന്നു; തെക്കൻ തമിഴ്‌നാട്ടിൽ കാർഷിക പ്രതിസന്ധി
Summary

The Kannur District Students' Travel Facility Committee, chaired by District Collector P. Vishnuraj, has clarified that the student travel concession timings in private and public buses are from 7:00 AM to 7:00 PM.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com