തോട്ടിൽ ഒഴുക്കിൽപ്പെട്ട മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

നാട്ടുകാരും ഫയർഫോഴ്‌സും നടത്തിയ തെരച്ചിലിലാണ് കണ്ടെത്തിയത്, മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
Muhammed Najman
Muhammed Najman
Edited By:
Updated on
1 min read

കണ്ണൂർ: തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി. പരിയാരം കോരൻപീടിക സ്വദേശിയായ പിടിപി ജാഫറിന്റെ മകൻ മുഹമ്മദ് നജ്‌മാൻ ആണ് വെള്ളത്തിൽ വീണ് മരണപ്പെട്ടത്. തളിപ്പറമ്പ് പൂമംഗലം കൊടിലേരി പാലത്തിന് സമീപമുള്ള തോട്ടിലാണ് ഞായറാഴ്ച വൈകുന്നേരത്തോടെ കുട്ടി അപകടത്തിൽപ്പെടുന്നത്. ഞായറാഴ്ച വൈകിട്ട് ബന്ധുക്കളോടൊപ്പം തോട്ടിനരികിൽ കുളിക്കാനായി എത്തിയതായിരുന്നു കുട്ടി. ഇതിനിടയിൽ കാൽവഴുതി തോട്ടിലേക്ക് വീഴുകയും ശക്തമായ ഒഴുക്കിൽപ്പെടുകയുമായിരുന്നു.

കുട്ടി ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞയുടൻ തന്നെ നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് പ്രദേശത്ത് വലിയ തോതിലുള്ള തെരച്ചിൽ ആരംഭിച്ചിരുന്നു. തുടർന്ന് നടത്തിയ ഊർജ്ജിതമായ തെരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്താനായത്.

അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ തളിപ്പറമ്പ് പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തുന്നതുൾപ്പെടെയുള്ള ഔദ്യോഗിക നടപടികൾ പൂർത്തിയാക്കി.തുടർന്ന് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Muhammed Najman
'മുഖ്യമന്ത്രി പറഞ്ഞത് തെറ്റ്; കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26,000 കോടിയിലേറെ'
Muhammed Najman
'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി'; ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന്
Muhammed Najman
ജഡ്ജിക്ക് ആരോ​ഗ്യപ്രശ്നം, നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധിയില്ല
Summary

The body of a three-year-old boy, Muhammad Najman, who went missing after being swept away by strong currents in a canal at Poomangalam Kodileri near Taliparamba in Kannur, has been recovered.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com