'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി'; ഈ വർഷത്തെ പ്ലസ് വൺ പ്രവേശനോത്സവം ഇന്ന്

വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ്‌ ഒഴിവുണ്ട്‌
plus one
plus one പ്രതീകാത്മക ചിത്രം
Edited By:
Updated on
1 min read

കോഴിക്കോട്: ഈ അധ്യയന വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംവർഷ ക്ലാസ് ഇന്ന് തുടങ്ങും. സംസ്ഥാന പ്രവേശനോത്സവം കോഴിക്കോട്‌ തലക്കുളത്തൂർ സിഎംഎം ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസമന്ത്രി എൻ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും.

plus one
ന്യൂനമര്‍ദ്ദം തീവ്രമായി, കേരളത്തില്‍ ഇന്ന് അതിശക്തമഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

എറണാകുളം ജില്ലയിലെ പ്ലസ് വൺ ജില്ലാ തല പ്രവേശനോത്സവം അയ്യപ്പൻകാവ് എസ്എൻ എച്ച്എസ്എസിൽ നടക്കും. 'ടീമാകാം പുതുയു​ഗസ്വപ്നങ്ങൾക്കായി' എന്ന പേരിലാണ് ഈ വർ‌ഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും.

സംസ്ഥാനത്ത് പ്ലസ്‌വൺ മുഖ്യ അലോട്ട്‌മെന്റില്‍ 3,59,890 വിദ്യാർഥികൾ പ്രവേശനം നേടിയിട്ടുണ്ട്. വിവിധ വിഭാഗങ്ങളിൽ 81,375 സീറ്റ്‌ ഒഴിവുണ്ട്‌. ഈ മാസം 13 മുതൽ ഓഗസ്റ്റ് അഞ്ചുവരെ സപ്ലിമെന്ററി പ്രവേശനം നടക്കും. സ്‌പോർട്‌സ്‌, കമ്യൂണിറ്റി, മാനേജ്‌മെന്റ്‌ ക്വാട്ടകളിലെ സപ്ലിമെന്ററി ഘട്ടം 10ന്‌ പൂർത്തിയാകും. പ്രവേശന നടപടികൾ ഓ​ഗസ്റ്റ് അഞ്ചിന്‌ അവസാനിക്കും.

plus one
'മരിക്കാതെ വേറെ മാര്‍ഗമില്ല, നിങ്ങള്‍ സുഖമായി ജീവിക്കൂ'; സ്വര്‍ണാഭരണം തട്ടിയ കേസില്‍ യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
plus one
ഹാന്‍ഡ് ബ്രേക്ക് മാറി വാഹനം മുന്നോട്ടു നീങ്ങി; തിരുവനന്തപുരത്ത് മൂന്ന് വയസുകാരി മരിച്ചു
plus one
ജഡ്ജിക്ക് ആരോ​ഗ്യപ്രശ്നം, നെന്മാറ ഇരട്ടക്കൊലക്കേസിൽ ഇന്ന് വിധിയില്ല
Summary

Plus One pravesanotsavam is today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com